തുര്‍ക്കി – സിറിയ ഭൂകമ്പം; മരണം 12000 കടന്നു

തുര്‍ക്കി സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 12000 കടന്നു. 8500 പേരുടെ മരണം ഔദ്യോദികമായി പ്രഖ്യാപിച്ചു. ഭൂകമ്പത്തില്‍ പരുക്കേറ്റവരുടെ എണ്ണം 10000 കടന്നു. ആയിരത്തോളം കെട്ടിടങ്ങള്‍ നിലംപൊത്തി. ഭൂകമ്പം സാരമായി ബാധിച്ച തെക്ക് കിഴക്കന്‍ മേഖലയില്‍ തുര്‍ക്കി പ്രസിഡന്റ്  മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഭൂകമ്പം സാരമായി ബാധിച്ച സിറിയയില്‍ മരണസംഖ്യ 2500 കടന്നു. ഭൂകമ്പ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ഇന്ത്യയുമുണ്ട്. ചെന്നൈ ആസ്ഥാനമായ ഗരുഡ എയ്റോസ്പേയ്‌സിനോട് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഡ്രോണുകള്‍ നല്‍കാന്‍ ദേശീയ ദുരന്ത നിവാരണ ഏജന്‍സി ആവശ്യപ്പെട്ടു. നിരവധി രാജ്യങ്ങള്‍ സാമ്പത്തിക സഹായം വാഗ്ദ്ധാനം ചെയ്തിട്ടുണ്ട്.

ഭൂകമ്പം നാശംവിതച്ച തുര്‍ക്കിക്കും സിറിയയ്ക്കും ദുരിതാശ്വാസ സഹായമായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് ശേഷമുള്ള മറുപടി പ്രസംഗത്തിലാണ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇക്കാര്യം അറിയിച്ചത്.

പൊലീസ് നായകളെ ഉള്‍പ്പെടെ ഉപയോഗിച്ചാണ് സ്ഥലത്ത് തിരച്ചില്‍ നടത്തുന്നത്. പാതി ഇടിഞ്ഞ് അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ നിലംപൊത്തുന്ന അപകടവുമുണ്ട്. പ്രദേശത്തെ കനത്ത മഞ്ഞുവീഴ്ച രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.

ഏകദേശം 24,000 രക്ഷാപ്രവര്‍ത്തകരാണ് വിവിധയിടങ്ങളിലായി തിരച്ചില്‍ നടത്തുന്നത്. പൂജ്യം ഡിഗ്രിയിലും താഴെ താപനിലയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ സമയനഷ്ടമില്ലാതെ രക്ഷപ്പെടുത്തുകയെന്നത് രക്ഷാ പ്രവര്‍ത്തകര്‍ക്ക് വെല്ലുവിളിതന്നെയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News