കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്. വിമാനത്താവളത്തിന് പുറത്തുവെച്ച് കഴിഞ്ഞവര്‍ഷം
പൊലീസ് പിടികൂടിയത് 40 കോടിയിലധികം രൂപയുടെ 73 കിലോഗ്രാം സ്വര്‍ണ്ണമാണ്. വിവിധ സ്വര്‍ണക്കടത്ത് കേസുകളിലായി 33 പേര്‍ അറസ്റ്റിലായി.
കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി വിമാനത്താവളത്തിന് പുറത്തെത്തിയവരെയാണ് പൊലീസ് പിടികൂടുന്നത്. 2022ല്‍ വിമാനത്താവളത്തിന് പുറത്തുവെച്ച് പൊലീസ് പിടികൂടിയത് 72. 816 കിലോഗ്രാം സ്വര്‍ണം ആണ്. ഓരോ മാസവും പിടികൂടിയ സ്വര്‍ണവും അറസ്റ്റിലായവരുടെ കണക്കും പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടിച്ചെടുത്തത് ഏപ്രില്‍, മെയ് മാസങ്ങളിലാണ്.
ഏപ്രില്‍ മാസം 11455 ഗ്രാമും മെയ് മാസത്തില്‍ 12565 ഗ്രാമും സ്വര്‍ണം പിടിച്ചെടുത്തു. വിവിധ കേസുകളിലായി 33 പേര്‍ അറസ്റ്റില്‍ ആയിട്ടുമുണ്ട് . ഇത്രയധികം സ്വര്‍ണം വിമാനത്താവളത്തിന് പുറത്ത് പിടിക്കപ്പെടുന്നുണ്ടെങ്കില്‍ കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണത്തിന്റെ അളവ് എത്രയോ ഇരട്ടിയാണ് എന്നതാണ് വസ്തുത.
സ്വര്‍ണക്കടത്ത് കേസുകളില്‍ പരിശോധന ശക്തമാക്കുമ്പോഴും വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്ത് വ്യാപിക്കുന്നതായാണ് ഓരോ കണക്കുകള്‍ വ്യക്തമാക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here