ഇറ്റ്‌ഫോക്കിന്റെ ജനകീയത അതിശയിപ്പിക്കുന്നുവെന്ന് നര്‍ത്തകിയും കലാമണ്ഡലം ചാന്‍സലറുമായ മല്ലികാ സാരാഭായ്. പതിമൂന്നാമത് അന്താരാഷ്ട്ര നാടകോത്സവം സന്ദര്‍ശിക്കുകയായിരുന്നു മല്ലികാ സാരാഭായ്. വലിയൊരു ജനപ്രിയ സ്വഭാവം ഇറ്റ്‌ഫോക്കിനുണ്ടെന്നും അവര്‍ പറഞ്ഞു.
ഈ വര്‍ഷത്തെ ഇറ്റ്‌ഫോക്കിലേയ്ക്കുള്ള സ്ത്രീകളുടെ കടന്നുവരവ് സംബന്ധിച്ചും മല്ലികാ സാരാഭായി വാചാലയായി. കുടുംബശ്രീയുടെ പങ്കാളിത്തം എടുത്തുപറയേണ്ടതാണ്. രുചികരമായ ഭക്ഷണം വിളമ്പാന്‍ കുടുംബശ്രീ കഫേയുണ്ട്. ഇതിന് പുറമെ കിലയില്‍ നടക്കുന്ന സ്ത്രീ
നാടക ശില്‍പ്പശാലയിലും കുടുംബശ്രീ വനിതകള്‍ സജീവമായി രംഗത്തുണ്ട്. ഒരു വിഭാഗത്തില്‍ മാത്രം കലയെ ഒതുക്കാതെ എപ്രകാരം അതിന് ജനകീയ മുഖം നല്‍കാമെന്നതിന്റെ തുടക്കമാണിത്.
തീയേറ്റര്‍ കമ്മ്യൂണിറ്റിയില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ എല്ലാ വിഭാഗങ്ങളെയും പ്രത്യേകിച്ച് സ്ത്രീകളെ അതിന്റെ ഭാഗമാക്കിയെന്നതാണ് ഇറ്റ്ഫോക്ക് സംഘാടനത്തിന്റെ മികവെന്നും ഇതിന് നേതൃത്വം നല്‍കിയ സംഗീത നാടക അക്കാദമി പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
നാടകങ്ങളെ പറ്റി അറിയാനും കാണാനും നിരവധി പേര്‍ദിനംപ്രതി എത്തുന്നത്, അതിന്റെ ജനകീയ മുഖം വെളിപ്പെടുത്തുന്നു. ഇത്തവണ മികച്ച നാടകങ്ങളാണ് അക്കാദമി തെരഞ്ഞെടുത്തിട്ടുള്ളത്. ഇത് അഭിനന്ദനീയമാണെന്നും മല്ലികാ സാരാഭായി അഭിപ്രായപ്പെട്ടു. വേദികള്‍ മുഴുവന്‍ സന്ദര്‍ശിച്ച അവര്‍ ഇറ്റ്‌ഫോക്കിന്റെ സംഘാടനത്തിലും സംതൃപ്തി അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here