കേന്ദ്ര മന്ത്രി വി മുരളീധരന്റെ വീടിന് നേരെ ആക്രമണം; വീടിന്റെ പടിയില്‍ രക്തക്കറ

കേന്ദ്ര മന്ത്രി വി.മുരളീധരന്റെ ഉള്ളൂരിലുള്ള വീടിന് നേരെ ആക്രമണം. വാടകവീടിന്റെ മുന്നിലെ ജനല്‍ ചില്ലുകള്‍ കല്ലു കൊണ്ട് ഇടിച്ചു തകര്‍ക്കുകയും സമീപ പ്രദേശങ്ങളില്‍ രക്തത്തിന്റെ അംശവുമുണ്ട്. വീടിന് പിന്നിലെ പടിയിലാണ് രക്തക്കറക്കണ്ടത്.

രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് രക്തക്കറ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ജനല്‍ ചില്ല തകര്‍ത്തപ്പാള്‍ അക്രമിയുടെ കൈകള്‍ക്ക് പരുക്കേറ്റതാകാമെന്നാണ് സംശയം.

മന്ത്രി വി.മുരളീധരന്‍ തലസ്ഥാനത്ത് വരുമ്പോള്‍ മാത്രമാണ് ഈ വീട്ടില്‍ താമസിക്കാറുള്ളത്. വീടിന് പുറകിലായി കേന്ദ്ര മന്ത്രിയുടെ ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്. മെഡിക്കല്‍ കൊളജ് പൊലീസ് സ്ഥലത്തെത്തി അന്വഷണം തുടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News