അമ്പലവയലില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദൃക്സാക്ഷി ഹരികുമാര്‍ ആത്മഹത്യ ചെയ്തു. അമ്പുകുത്തി പാടിപറമ്പ് നാലുസെന്റ് കോളനിയിലെ ഹരികുമാര്‍ (56) ഇന്ന് പുലര്‍ച്ചെയാണ് ആത്മഹത്യ ചെയ്തത്. മൃതദേഹം അസമ്പ്ഷന്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്താന്‍ ജില്ലാ കലക്ടര്‍ക്കും വകുപ്പിനും നിര്‍ദേശം നല്‍കിയെന്നും വയനാട് റെയിഞ്ച് ഓഫീസറെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തുമെന്നും വനമവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ കൈരളി ന്യൂസിനോട് പറഞ്ഞു. സംഭവം വിജിലന്‍സ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അന്വേഷിക്കുമെന്നും മന്ത്രി കൈരളിയോട് പറഞ്ഞു.
കടുവ ചത്ത സംഭവത്തില്‍ വനംവകുപ്പ് ചോദ്യം ചെയ്തതില്‍ മനംനൊന്താണ് ഹരികുമാര്‍ ജീവനൊടുക്കിയതെന്ന് വീട്ടുകാര്‍ ആരോപിച്ചു. അതേസമയം
വയനാട്ടില്‍ അമ്പുകുത്തി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ദേശീയപാത ഉപരോധം അവസാനിപ്പിച്ചു.
ജില്ലാ ഭരണകൂടവുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. അമ്പുകുത്തിയില്‍ കടുവ കെണിയില്‍ കുടുങ്ങി ചത്ത സംഭവത്തില്‍ ദൃക്‌സാക്ഷി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് പ്രതിഷേധമുണ്ടായത്.
വനംവകുപ്പ് ഭീഷണിയേതുടര്‍ന്നാണ് ആത്മഹത്യയെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here