ത്രിപുരയില്‍ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

ത്രിപുരയില്‍ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം. ബിജെപി നേതാക്കള്‍ ഹെലികോപ്റ്ററുകളില്‍ പണം കടത്തുന്നുവെന്നും ബിജെപി അനുകൂല ഏജന്‍സികളെ പോളിംഗ് ബൂത്തുകളില്‍ വീഡിയോ ഗ്രാഫര്‍മാരായി നിയമിച്ചിട്ടുണ്ടെന്നും ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഐഎം പരാതി നല്‍കി. അതേസമയം ത്രിപുര തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക ബിജെപി ഇന്ന് പുറത്തിറക്കും.

ത്രിപുരയില്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വോട്ടുബാങ്കുകള്‍ അട്ടിമറിക്കാനാണ് ബിജെപി ശ്രമം. ബിജെപിക്കെതിരായ ഭരണവിരുദ്ധ വികാരത്തെ മറികടക്കാനായി പണം ഉപയോഗിച്ച് വോട്ടുകള്‍ സ്വാധീനിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നത്.

ബിജെപി നേതാക്കള്‍ ഹെലികോപ്റ്ററുകളില്‍ പണം കടത്തുന്നുവെന്നും ബിജെപി അനുകൂല ഏജന്‍സികളെ പോളിംഗ് ബൂത്തുകളില്‍ വീഡിയോ ഗ്രാഫര്‍മാരായി നിയമിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു. നേതാക്കളുടെ ഹെലികോപ്റ്ററുകളും വാഹനങ്ങളും പരിശോധിക്കണമെന്ന ആവശ്യവും സിപിഐഎം പരാതിയില്‍ ചൂണ്ടിക്കാട്ടി.

ത്രിപുരയിലെ പല ചെക്ക് പോസ്റ്റുകളും രാത്രി 9 മണിക്ക് ശേഷം സജീവമല്ല. ഇതുവഴി വലിയ രീതിയിലുള്ള പണം ബിജെപി കടത്തുന്നുവെന്നുള്ള ആരോപണം ഇതിനു മുന്‍പേ ഉയര്‍ന്നിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ വിലയിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്ത് ജാഗ്രത പാലിക്കണമെന്നും സിപിഐഎം പരാതിയില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News