റിലീസ് ചെയ്ത് 42 ദിവസം തികയും മുമ്പ് ചിത്രങ്ങള്‍ക്ക് ഒടിടി റിലീസ് അനുവദിക്കില്ലെന്ന് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്. 2023 ഏപ്രില്‍ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും അറിയിച്ചു. കേരളത്തില്‍ റിലീസ് ചെയ്യുന്ന അന്യഭാഷാ ചിത്രങ്ങള്‍ക്കും ഇത് ബാധകമാകും.
തിയേറ്ററുകളിലേക്ക് കൂടുതല്‍ പേരെ അടുപ്പിക്കുന്നതിനായാണ് ഫിലിം ചേംബറിന്റെ ഈ നീക്കം. 2022ല്‍ പുറത്തിറങ്ങിയ 90% ചിത്രങ്ങളും ബോക്‌സോഫീസില്‍ പരാജയമായിരുന്നു. 2022ല്‍ പുറത്തിറങ്ങിയ 176 മലയാള ചലച്ചിത്രങ്ങളില്‍ 17 ചിത്രങ്ങള്‍ക്ക് മാത്രമാണ് ലാഭമുണ്ടാക്കാനായത്. ഇതുമൂലം സിനിമാ നിര്‍മ്മാതാക്കള്‍ക്ക് 325 കോടി രൂപയോളം നഷ്ടം സംഭവിച്ചുവെന്നാണ് കണക്ക്.
അതേസമയം തിയേറ്ററിനകത്ത് കയറിയുള്ള ഓണ്‍ലൈന്‍ ഫിലിം റിവ്യൂ ചെയ്യുന്നത് നിരോധിക്കുകയാണെന്ന് തിയേറ്റര്‍ സംഘടനയായ ഫിയോക് തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഫിലിം ചേംബറിന്റെ യോഗത്തിലാണ് തീരുമാനം. ‘തിയേറ്ററിനകത്ത് കയറിയുള്ള ഓണ്‍ലൈന്‍ ഫിലിം റിവ്യൂ ചെയ്യുന്നത് നിരോധിക്കുകയാണ്. ഓണ്‍ലൈന്‍ മീഡിയ തെറ്റായ നിരൂപണങ്ങളാണ് സിനിമയ്ക്കു കൊടുക്കുന്നത്. ചിലരെ മാത്രം ലക്ഷ്യം വച്ചും റിവ്യൂസ് ചെയ്യുന്നുണ്ട്. അത് സിനിമയുടെ കളക്ഷനെ വല്ലാതെ ബാധിക്കുന്നുണ്ട്. നിര്‍മാതാക്കളുടെ ഭാഗത്ത് നിന്ന് ഇതുമായി ബന്ധപ്പെട്ട് വലിയ സമ്മര്‍ദമുണ്ടായിരുന്നു. തിയേറ്റര്‍ കോംപൗണ്ടിന് പുറത്ത് നിന്ന് എന്ത് വേണമെങ്കിലും ചെയ്യാം’, ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here