ലോകകപ്പ് ആരവങ്ങളൊഴിഞ്ഞെങ്കിലും ഖത്തറില്‍ താമസ ചെലവ് ഉയര്‍ന്നുതന്നെ

ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശക്കൊടുമുടിയില്‍ നിന്നും ഖത്തറും ജനതയും ഇറങ്ങിയെങ്കിലും രാജ്യത്തെ താമസച്ചെലവില്‍ കാര്യമായ കുറവ് സംഭവിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിനോടനുബന്ധിച്ചാണ് ഖത്തറില്‍ താമസ വാടകയില്‍ വന്‍ വര്‍ധനവ് ഉണ്ടായത്. എന്നാല്‍ ലോക മാമാങ്കം കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്പോഴും റിയല്‍ എസ്‌റ്റേറ്റ് മേഖലയും ഇടനിലക്കാരും വന്‍ ലാഭം കൊയ്തു കൊണ്ടിരിക്കുകയാണെന്നാണ് ആരോപണം.

ഫിഫയ്ക്ക് ചാകര; ഖത്തറില്‍ ഫിഫ ഖജനവിലേക്ക് എത്തുന്നത് കോടികള്‍! - Sports Q

നിലവില്‍ അറബ് രാജ്യങ്ങളില്‍ തന്നെ ഏറ്റവും കൂടുതല്‍ താമസ വാടകയുള്ള രാജ്യമാണ് ഖത്തര്‍. ലോകകപ്പ് ഫുട്‌ബോളിന്റെ ആരവങ്ങള്‍ ഒഴിയുന്നതോടെ ഖത്തറിലെ താമസ വാടകയില്‍ കാര്യമായ കുറവുണ്ടാകുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായാണ് സംഭവിച്ചത്.

ഗ്ലോബൽ പ്രോപ്പര്‍ട്ടി ഗൈഡാണ് ഖത്തറിനെ മിഡിലീസ്റ്റിലെ താമസ വാടക ഏറ്റവും കൂടുതലുള്ള രാജ്യമായി കണക്കാക്കുന്നത്. 2ബി എച്ച് കെ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ശരാശരി കണക്കാക്കിയാല്‍ യു എ ഇയേക്കാള്‍ വാടകയുണ്ട് ഖത്തറില്‍. മിഡിലീസ്റ്റില്‍ സാധാരണയായി താമസ വാടകയും ജീവിത ചെലവും കൂടുതലായി ഈടാക്കിയിരുന്നത് യു എ ഇയായിരുന്നു.

ലോകകപ്പ് സമയത്ത് ഖത്തറിൽ താമസിക്കാനുള്ള 5 മാർഗ്ഗങ്ങൾ : Yours Qatar

ലോകകപ്പ് സമയത്ത് വിദേശികളുടെ വന്‍ തള്ളിക്കയറ്റം ഖത്തറിലെ ജനങ്ങള്‍ മുന്നേ കണ്ടിരുന്നു. എന്നാല്‍ അതിനെ തരണം ചെയ്യാൻ നിരവധി താത്കാലിക ടെന്റുകളും അപ്പാര്‍ട്ട്മെന്റുകളുമാണ് ഖത്തറില്‍ ഒരുക്കിയത്. ലോകകപ്പ് കഴിഞ്ഞ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഖത്തർ വിട്ടിട്ടും ആരാധകര്‍ക്കായി മാത്രം ഒരുക്കിയ താമസസ്ഥലങ്ങൾ സാധാരണക്കാരായ പ്രവാസികള്‍ക്ക് താമസത്തിനായി വിട്ടുനല്‍കുന്നു എന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.

ഖത്തര്‍ News in Malayalam Latest ഖത്തര്‍ news, photos, videos | Zee News  Malayalam

എന്നാല്‍ ഖത്തറില്‍ ലഭ്യത വര്‍ധിക്കുന്നുണ്ടെങ്കിലും അതിനനുസരിച്ച് താമസ വാടക കുറയുന്നില്ല. സാധാരണയില്‍ നിന്നും നേര്‍ വിപരീതമാണ് സംഭവിക്കുന്നത്. കെട്ടിട ഉടമകള്‍ക്കും സാധാരണ പ്രവാസികള്‍ക്കുമിടയിലെ ഇടനിലക്കാരാണ് ഇത്തരത്തില്‍ വാടക ഉയര്‍ന്നു നില്‍ക്കുന്നതിന് പ്രധാന കാരണമെന്നാണ് ഖത്തറിലെ ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ മലയാളികളടക്കമുള്ള നിരവധി പ്രവാസികളും അവരുടെ ബന്ധുക്കളും ഖത്തറില്‍ ഉണ്ട്. ഇത്തരത്തില്‍ ജോലിക്കായി എത്തുന്നവരെ ഇത് കാര്യമായി ബാധിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News