സിക്കിമീസ്- നേപ്പാളികളെ വിദേശീയരെന്ന് വിശേഷിപ്പിച്ച വിധിന്യായത്തിന്റെ ഭാഗം തിരുത്തി സുപ്രീംകോടതി. വിധിന്യായത്തിനെതിരെ സിക്കിമിൽ വലിയ പ്രതിഷേധം ഉയർന്നതിനുപിന്നാലെയാണ് സുപ്രീംകോടതിയുടെ തിരുത്തൽ നടപടി.
നികുതിയിളവ് ആവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് ഓൾഡ് സെറ്റ്ലേർസ് സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ വിവാദപരാമർശം കടന്നുവന്നത്. ജസ്റ്റിസ് നാഗരത്ന, എം.ആർ ഷാ അടങ്ങിയ ബെഞ്ച് എഴുതിയ വിധിയിൽ ഇപ്രകാരമാണ് പറയുന്നത്; ‘സിക്കിമിലെ യ
യഥാർത്ഥ നിവാസികളായ ബൂട്ടിയ-ലെപ്ചാസും വിദേശീയരായ നേപ്പാളികളോ, വർഷങ്ങൾക്ക് മുൻപേ സിക്കിമിൽ ജീവിക്കുന്നവരോ തമ്മിൽ വ്യത്യാസം ഉണ്ടായിട്ടില്ല’. ഈ വാക്യത്തിലെ നേപ്പാളികൾ എന്ന ഭാഗമാണ് വലിയ പ്രതിഷേധത്തിന് കാരണമായത്.
പ്രതിഷേധങ്ങൾക്ക് പിന്നാലെ വിവാദമായ വാക്കുകൾ നീക്കാൻ ബെഞ്ച് സമ്മതിച്ചു. എന്നാൽ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ഇടപെട്ട് മുഴുവൻ ഭാഗവും നീക്കാൻ ആവശ്യപ്പെടുകയായിരുന്നു. സംസ്ഥാനത്ത് ആഞ്ഞടിച്ച പ്രതിഷേധങ്ങളെത്തുടർന്ന് അഡ്വക്കേറ്റ് ജനറൽ സുധേഷ് ജോഷിക്ക് രാജിവെക്കേണ്ടിവന്നിരുന്നു. സുപ്രീംകോടതിയെ കൃത്യമായി കാര്യങ്ങൾ ബോധിപ്പിച്ചില്ല എന്നതായിരുന്നു സുധേഷ് ജോഷിക്കെതിരെ പ്രധാനമായും ഉയർന്ന വിമർശനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here