കൂടുതല്‍ പണം വകയിരുത്തിയതുകൊണ്ട് ഇന്ത്യയിലെ വിദ്യാഭ്യാസം മെച്ചപ്പെടില്ല; ബജറ്റിനെ ന്യായീകരിച്ച് കേന്ദ്ര ധനകാര്യ സെക്രട്ടറി

ബജറ്റില്‍ കൂടുതല്‍ പണം വിദ്യാഭ്യാസത്തിനായി വകയിരുത്തിയതുകൊണ്ട് മാത്രം ഇന്ത്യയിലെ വിദ്യാഭ്യാസം മെച്ചപ്പെടില്ലെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ടി വി സോമനാഥന്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്ര ബജറ്റിനെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ വിദ്യാഭ്യാസം മെച്ചപ്പെടണമെങ്കില്‍ യൂണിവേഴ്സിറ്റികളെ അരാഷ്ട്രീയവത്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം ബജറ്റില്‍ ആരോഗ്യത്തിനായുള്ള സര്‍ക്കാരിന്റെ വിഹിതം വര്‍ധിച്ചിട്ടുണ്ട്. പക്ഷെ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസത്തിനായി വകയിരുത്തിയ തുക കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ നിരവധി അധ്യാപകര്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ വിദ്യാഭ്യാസം പൂര്‍ണമായി വിദ്യാര്‍ത്ഥികളിലെത്തിക്കാന്‍ അധ്യാപകര്‍ക്ക് കഴിയുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. വിദ്യാഭ്യാസത്തില്‍ ഗുണനിലവാരത്തിനാണ് പ്രാധാന്യമെന്നും കൂടുതല്‍ പണം നല്‍കിയതുകൊണ്ട് മാറ്റമുണ്ടാകാന്‍ പോകുന്നില്ലെന്നും കേന്ദ്ര ധനകാര്യ സെക്രട്ടറി അഭിമുഖത്തില്‍ പറഞ്ഞു.

2023 ലെ കേന്ദ്ര ബജറ്റില്‍ വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റലൈസേഷനും, അന്താരാഷ്ട്ര നിലാവരത്തിൽ എത്തിക്കാനുള്ള പദ്ധതികളും പ്രഖ്യാപിക്കപ്പെട്ടേക്കുമെന്നാണ് വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഈ പ്രതീക്ഷകളെ തല്ലിക്കെടുത്തുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാർ ബജറ്റിൽ സ്വീകരിച്ചത്. അതിനിടയിലാണ് ബജറ്റിനെ ന്യായീകരിക്കുന്ന നിലപാടുമായി കേന്ദ്ര ധനകാര്യ സെക്രട്ടറി രംഗത്തെത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News