ആഗോളതലത്തില്‍ ടെക് കമ്പനികളില്‍ പിരിച്ചുവിടല്‍ നടപടികള്‍ തുടരുകയാണ്. ട്വിറ്ററിലും ഗൂഗിളിലും നിരവധി പേരെ പിരിച്ചുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യാപകമായിരുന്നു. ഏറ്റവും ഒടുവിലായി 1300 ജീവനക്കാരെ പിരിച്ചുവിടുന്നെന്ന് അറിയിച്ച് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോമായ സൂം രംഗത്തെത്തിയിരിക്കുകയാണ്. ആകെ ജീവനക്കാരുടെ 15 ശതമാനം പിരിച്ചുവിടാന്‍ കമ്പനി നടപടിയെടുക്കുന്നു എന്നാണ് സൂചന.
തൊഴില്‍ നഷ്ടമാകുന്നവര്‍ക്ക് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ മെയില്‍ വഴി ലഭ്യമാകുമെന്നും കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് എറിക്ക് യുവാന്‍ അറിയിച്ചു. കൊവിഡ് വ്യാപന കാലഘട്ടത്തില്‍ വര്‍ക്ക് ഫ്രം ഹോം സേവനം മുതല്‍ ഓഫീസുകളുടെ ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമെല്ലാമായി നിരവധി ജനങ്ങളാണ് സൂം പ്ലാറ്റ്‌ഫോമിനെ ഉപയോഗിച്ചത്.
കൊവിഡ് കാലത്തെ ഉപയോഗത്തിന്റെ വര്‍ധനവ് മൂലം അക്കാലയളവില്‍ ശതകോടികളാണ് കമ്പനിയിലേക്ക് ഒഴുകിയത്. എന്നാല്‍ അധികം വൈകാതെ തന്നെ സൂമുമായി കിടപിടിക്കുന്ന മറ്റ് പ്ലാറ്റ്‌ഫോമുകള്‍ സമാന്തരമായി രംഗത്തുവരികയും സൂമിന്റെ ഡിമാന്റിനെ ബാധിക്കുകയും ചെയ്തിരുന്നു. കമ്പനിയില്‍ ഇന്ത്യയില്‍ നിന്നും നിരവധി ജീവനക്കാരാണ് ജോലി ചെയ്തുവരുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here