ടെക് ലോകത്ത് ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ചാറ്റ് ജി പി ടിയെ സൂക്ഷിക്കണമെന്ന് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ആമസോണ്‍. സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പരിഹരിക്കാന്‍ പ്രാപ്തമായ എ ഐ ചാറ്റ്‌ബോട്ടായ ചാറ്റ് ജി പി ടിയെ കസ്റ്റമര്‍ സര്‍വീസ് സേവനത്തിനുള്‍പ്പെടെ ആമസോണ്‍ ആശ്രയിച്ചിരുന്നു. എന്നാല്‍ കമ്പനിയുടെ രഹസ്യ സേവന സ്വഭാവങ്ങളുള്ള കാര്യങ്ങള്‍ ജി പി ടിയില്‍ പങ്കുവെയ്ക്കരുതെന്നാണ് ഇപ്പോള്‍ ആമസോണ്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ആമസോണ്‍ ജീവനക്കാര്‍ ജോലിയുമായി ബന്ധപ്പെട്ട പല ദൈനംദിന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ചാറ്റ് ജി പി ടിയെ ഉപയോഗപ്പെടുത്തിയിരുന്നു. ചിലര്‍ ജോലി അഭിമുഖ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും സോഫ്റ്റ് വെയര്‍ കോഡ് എഴുതാനും പരിശീലന കോഡ് സൃഷ്ടിക്കാനും ചാറ്റ് ബോട്ട് ഉപയോഗിക്കുന്നു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ചാറ്റ് ജി പി ടി ഉപയോഗിക്കുന്നവര്‍ നല്‍കുന്ന ഇന്‍പുട്ടുകള്‍ പിന്നീട് ജി പി ടി തന്നെ പരിശീലന ഡാറ്റയായി ഉപയോഗിച്ചേക്കാം എന്ന ആശങ്കയാണ് ആമസോണിന്റെ മുന്നറിയിപ്പിന് പിന്നില്‍ എന്നാണ് സൂചന. ജെനറേറ്റീവ് പ്രീട്രെയിന്‍ഡ് ട്രാന്‍സ്‌ഫോമര്‍ എന്നതിന്റെ ചുരുക്കമാണ് ജി പി ടി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജിയുടെ സഹായത്തോടെ പരസ്പരം സംസാരിച്ച് വിവരങ്ങള്‍ കൈമാറുന്ന രീതിയിലാണ് ചാറ്റ് ജി പി ടിയുടെ പ്രവര്‍ത്തനം.
കമ്പ്യൂട്ടര്‍ നല്‍കുന്നത് പോലെയല്ലാതെ മനുഷ്യര്‍ നല്‍കുന്നത് പോലുള്ള ഉത്തരമാണ് ഇത് നല്‍കുന്നത് എന്നാണ് ഏറ്റവും വലിയ പ്രത്യേകത. ഉപയോഗിക്കുന്നവരുടെ ആവശ്യം പോലെയിരിക്കും മറുപടിയും എന്ന് ചുരുക്കം. കുട്ടികള്‍ സംസാരിക്കുന്ന രീതിയില്‍ മറുപടി പറയു എന്നു പറഞ്ഞാല്‍ അതിനും ജി പി ടിക്ക് മടിയില്ല. കവിത ചൊല്ലാനും കഥപറയാനും കോഡിംഗ് നല്‍കാനും ജി പി ടി കേമന്‍ തന്നെയാണ്. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതോടൊപ്പം, ആ ഉത്തരം മതിയാകാതെ വരുന്ന സാഹചര്യത്തില്‍ ഫീഡ്ബാക്ക് നല്‍കാനും ചാറ്റ് ജി പി ടിയില്‍ അവസരമുണ്ട്.
ചാറ്റ് ജി പി ടിയുടെ ജനപ്രിയ മുന്നേറ്റം വെല്ലുവിളിയാകുമോ എന്ന ഭയം ഗൂഗിള്‍ നേരത്തെ പ്രകടമാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ ഗൂഗിള്‍ സി ഇ ഒ സുന്ദര്‍ പിച്ചൈ ജി പി ടിക്കെതിരെ പ്രസ്ഥാവനയുമായി രംഗത്തെത്തിയിരുന്നു. ഏറ്റവും ഒടുവില്‍ ചാറ്റ് ജി പി ടിക്ക് സമാന്തരമായി ഗൂഗിളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉപയോഗിച്ച് ആപ്ലിക്കേഷന്‍ പുറത്തിറക്കും എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.ർ
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here