ദി കാശ്മീർ ഫയൽസ് സിനിമയെ അസംബന്ധ സിനിമയെന്ന് വിശേഷിപ്പിച്ച പ്രകാശ് രാജിനെ “അന്ധകാർ രാജ് ” എന്ന് വിളിച്ച് ചിത്രത്തിൻ്റെ സംവിധായകൻ വിവേക് അഗ്നിഹോത്രി.
“ഒരു ചെറിയ വിഭാഗം ജനങ്ങളുടെ സിനിമയായ ദി കാശ്മീർ ഫയൽസ് അർബൻ നക്സലുകൾക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കുന്നു. ചിത്രമിറങ്ങി ഒരു വർഷത്തിന് ശേഷവും അവരിലൊരാൾ സിനിമ കണ്ട പ്രേക്ഷകരെ കുരയ്ക്കുന്ന പട്ടി എന്ന് വിളിക്കുകയാണ്. മിസ്റ്റർ “അന്ധകാർ രാജ് ” അവിടിരിക്കുന്നത് അവനോ/അവളോ ആരായാലും അത് നിങ്ങളുടെ ആളുകളാകുമ്പോൾ എനിക്ക് എങ്ങനെയാണ് ഭാസ്കർ ലഭിക്കുന്നത്” എന്നാണ് പ്രകാശ് രാജിനെ പരിഹസിച്ച് വിവേക് അഗ്നിഹോത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്.
തിരുവനന്തപുരത്ത് നടന്ന ക അക്ഷരോത്സവത്തിലായിരുന്നു പ്രകാശ് രാജ് ദി കാശ്മീർ ഫയലിനെ അസംബന്ധ സിനിമയെന്ന് വിശേഷിപ്പിച്ചത്. കാശ്മീർ ഫയലിന് ഓസ്‌കർ അല്ല ഭാസ്‌കർ പോലും കിട്ടില്ലെന്ന് അദ്ദേഹം പരിഹസിച്ചിരുന്നു. ഗോവ ചലച്ചിത്രമേളയിൽ ദി കാശ്മീർ ഫയൽസിനെതിരെ പ്രൊപ്പഗണ്ട ചിത്രം എന്ന ആരോപണവുമായി ജൂറി ചെയർമാനും ഇസ്രയേൽ ചലച്ചിത്രകാരനുമായ നടാവ് ലാപ്പിഡ് രംഗത്ത് വന്നിരുന്നു.
ഇതൊക്കെ ചൂണ്ടിക്കാട്ടിയായിരുന്നു പ്രകാശ് രാജിൻ്റെ പരിഹാസം. അവർ കുരയ്ക്കുക മാത്രമേയുള്ളു. കടിക്കുകയില്ലെങ്കിൽ ശബ്ദമലിനീകരണം മാത്രമാണ് ഉണ്ടാകുന്നത് എന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ ഉൾപ്പെടെ ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്താണ് വിവേക് അഗ്നിഹോത്രിയുടെ മറുപടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here