ചിന്തയ്‌ക്കെതിരായ കെ സുരേന്ദ്രന്റെ പരാമര്‍ശം നിന്ദ്യവും നീചവുമാണെന്ന് പി കെ ശ്രീമതി

ചിന്തയ്‌ക്കെതിരായ ബി ജെ പി നേതാവ് കെ സുരേന്ദ്രന്റെ പരാമര്‍ശത്തിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ശ്രീമതി.
ചിന്തയ്‌ക്കെതിരെ കെ സുരേന്ദ്രന്റെ പരാമര്‍ശം നിന്ദ്യവും നീചവുമാണെന്ന് പി കെ ശ്രീമതി കുറ്റപ്പെടുത്തി. സംസ്‌കാരശൂന്യവും മ്ലേച്ഛവുമായ വാക്കുകളാണ് കെ സുരേന്ദ്രന്‍ ഉപയോഗിച്ചത്. മഹിളാ മോര്‍ച്ച നിലപാട് വ്യക്തമാക്കണം. ഒരാളുടെയും നേര്‍ക്ക് ഇത്തരം അധമമായ വാക്കുകള്‍ പ്രയോഗിക്കാന്‍ സുരേന്ദ്രന് തോന്നാത്ത തരത്തില്‍ പ്രതിഷേധം ഉയരണമെന്നും പി കെ ശ്രീമതി വ്യക്തമാക്കി.

വ്യാ‍ഴാ‍ഴ്ച രാവിലെയാണ് ചിന്തയ്‌ക്കെതിരെ  അധിക്ഷേപ പരാമര്‍ശവുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തിയത്. ചിന്താ ജെറോമിനെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണമെന്നാണ് സുരേന്ദ്രൻ പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News