തനിക്ക് പറ്റിയ അബദ്ധം തുറന്നുപറഞ്ഞ് പ്രയാഗ മാർട്ടിൻ

സിനിമയിൽ നിന്ന് കുറച്ച് കാലത്തേക്ക് മാറി നിൽക്കുകയാണെന്ന് നടി പ്രയാഗ മാർട്ടിൻ. ഇടവേളയെടുക്കുന്നതിന് പിന്നിൽ പ്രത്യേകിച്ച് കാരണമൊന്നുമില്ല. കുറച്ച് കാലം ഒന്ന് മാറി നിൽക്കണമെന്ന് തനിക്ക് തോന്നി. അതിനാലാണ് തീരുമാനമെന്നും സെലിബ്രിറ്റി ലീഗിൻ്റെ പത്രസമ്മേളനത്തിൽ താരം വ്യക്തമാക്കി.

Actress Prayaga Martin new makeover look viral - Samakalika Malayalam
കുറച്ച് നാളായി സിനിമാസ്വാദകർ ചർച്ച ചെയ്ത തൻ്റെ മേക്കോവറിനെപ്പറ്റിയും സിസിഎല്ലിൻ്റെ ബ്രാൻഡ് അംബാസിഡർ കൂടിയായ പ്രയാഗ പ്രതികരിച്ചു. സിസിഎല്ലിന്റെ ഭാഗമായി നടത്തിയ മേക്കോവറിന് വേണ്ടിയല്ല താൻ മുടി കളർ ചെയ്തത്. മുടി വെട്ടിയപ്പോൾ കളർ ചെയ്തേക്കാമെന്ന് കരുതി. എന്നാൽ ഉദ്ദേശിച്ച കളറല്ല വന്നതെന്നും അബദ്ധമായിപ്പോയെന്നും പ്രയാഗ പറഞ്ഞു. നിലവിൽ സിനിമയൊന്നും  കമ്മിറ്റ് ചെയ്തിട്ടില്ലാത്തതിനാല്‍ ഏത് ലുക്ക് ആയാലും കുഴപ്പമില്ലെന്നും നടി കൂട്ടിച്ചേർത്തു.

Prayaga Martin latest stunning look, 'ഇതിൻ്റെ കോപ്പിറൈറ്റ് നസ്രിയയ്ക്കാണേ...'; പുത്തൻ ലുക്കിൽ പ്രയാഗ, കമൻ്റടിച്ച് ഫാൻസ്, സജിത്ത് ആൻ്റ് ...

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രയാഗയുടെ മേക്കോവർ ലുക്കായിരുന്നു സമൂഹമാധ്യമങ്ങളിൽ പ്രധാന ചർച്ചാ വിഷയം. തിരിച്ചറിയാന്‍ പോലും ബുദ്ധിമുട്ടായ  ഒരു മേക്കോവറിലായിരുന്നു നടി മുടി കളർ ചെയ്തിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News