അദാനിക്ക് തിരിച്ചടിയായി നോർവേ വെൽത്ത് ഫണ്ടിൻ്റെ നടപടി

അദാനി ഗ്രൂപ്പിലെ എല്ലാ ഓഹരികളും വിറ്റഴിച്ച് നോർവേ വെൽത്ത് ഫണ്ട്. 2014 മുതൽ അദാനി ഗ്രൂപ്പിൻ്റെ അഞ്ച് കമ്പിനികളിൽ ഉണ്ടായിരുന്ന നിക്ഷേപങ്ങൾ 2022 ൽ മൂന്ന് കമ്പിനികളിലേക്കായി വെൽത്ത് ഫണ്ട് ചുരുക്കിയിരുന്നു. 1.35 ട്രില്യൺ ഡോളർ മൂല്യമുള്ള ഓഹരികളാണ് ഇപ്പോൾ വിറ്റഴിച്ചത്. വെൽത്ത് ഫണ്ട് മേധാവി ക്രിസ്റ്റഫർ റെറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ദീർഘകാലമായി അദാനി ഗ്രൂപ്പിനെ നിരീക്ഷിച്ച് വരികയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ 2022ഓടെ നിക്ഷേപം മൂന്നോളം കമ്പനികളിലാക്കി ചുരുക്കി. അദാനി സ്പോർട്സിലും കമ്പനിക്ക് നിക്ഷേപമുണ്ടായിരുന്നു. വർഷാവസാനത്തോടെ അദാനി ഗ്രൂപ്പിലെ നിക്ഷേപം വീണ്ടും ചുരുക്കിയെന്നും ഇപ്പോൾ കമ്പനിയിൽ നിക്ഷേപം ഒന്നും തന്നെയില്ലെന്നും വെൽത്ത് ഫണ്ട് മേധാവി വ്യക്തമാക്കി.

2022 അവസാനിക്കുമ്പോൾ അദാനി ഗ്രീൻ എനർജിയിൽ 52.7 മില്യൺ ഡോളറും അദാനി ടോട്ടൽ ഗ്യാസിൽ 83.6 മില്യണും അദാനി പോർട്സിൽ 63.4 മില്യൺ ഡോളറുമാണ് വെൽത്ത് ഫണ്ടിനുണ്ടായിരുന്ന നിക്ഷേപം. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഓഹരികൾ തകർന്നടിഞ്ഞതിന് പിന്നാലെയാണ് നോർവേ വെൽത്ത് ഫണ്ട് തങ്ങളുടെ നിക്ഷേപങ്ങളെല്ലാം കമ്പനിയിൽ നിന്നും പിൻവലിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News