അദാനിക്കെതിരെയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്; പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും

അദാനി ഗ്രൂപ്പിനെതിരെയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് എതിരായി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണ സമിതിയെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനു മുമ്പാകെ അഡ്വക്കേറ്റ് വിശാല്‍ തിവാരിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇതേ വിഷയത്തിലുള്ള മറ്റൊരു ഹര്‍ജി നാളെ പരിഗണനയ്ക്കു വരുന്നുണ്ടെന്നും അതിനൊപ്പം തന്റെ ഹര്‍ജി കൂടി പരിഗണിക്കണമെന്നുമുള്ള തിവാരിയുടെ ആവശ്യം ബെഞ്ച് അനുവദിച്ചു.

ജനുവരി 24 നാണ് യു എസ് കമ്പനിയായ ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളോട് കൂടിയ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പിന്റെ ഓഹരി വിപണികളെ കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചും ഗുരുതരമായ ആരോപണങ്ങളാണ് പുറത്തുവന്നത്. ഗ്രൂപ്പിന്റെ ഓഹരിവിപണിയെ റിപ്പോര്‍ട്ട് പ്രതികൂലമായി ബാധിച്ചിരുന്നു. ലോക ധനികരുടെ ഫോബ്സ് പട്ടികയില്‍ മൂന്നാം സ്ഥാനത്തു നിന്നിരുന്ന ഗൗതം അദാനി ആദ്യ 20 പേരുടെ പട്ടികയില്‍ നിന്ന് പുറത്തായി. റിപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ത്യയിലും ചര്‍ച്ചകള്‍ വ്യാപകമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News