2022-ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് രണ്ടേകാൽ ലക്ഷത്തിലധികം ആളുകൾ

2022-ൽ മാത്രം ഇന്ത്യൻ പൗരത്വം വേണ്ടെന്ന് വെച്ചത്  225620 ആളുകളെന്ന് കേന്ദ്ര സർക്കാർ. 2011 മുതൽ 2022 വരെ 16 ലക്ഷം (1663440) ആളുകളാണ് ഇന്ത്യൻ  പൗരത്വം ഉപേക്ഷിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ രാജ്യസഭയിൽ വ്യക്തമാക്കി. ഇക്കാലയളവിൽ 2022ലാണ് ഏറ്റവും കൂടുതൽ പേർ  ഇന്ത്യൻ പൗരത്വം വേണ്ടെന്ന് വെച്ചത്. ഏറ്റവും കുറവ് 2020 ലും. 2020ൽ 85256 പേരും 2021ൽ 163370 പേരും ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു. 62250 പേരുടെ വർദ്ധനവാണ് തൊട്ടുമുമ്പുള്ള വർഷത്തിനേക്കാൾ ഉണ്ടായിരിക്കുന്നത്.

ഇന്ത്യക്കാർ പൗരത്വം നേടിയ 135 രാജ്യങ്ങളുടെ പട്ടികയും കേന്ദ്ര മന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി. പൗരത്വവുമായി ബന്ധപ്പെട്ട മറ്റൊരു ചോദ്യത്തിന് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അഞ്ച് ഇന്ത്യൻ പൗരന്മാർ യുഎഇ പൗരത്വം നേടിയതായും മന്ത്രി അറിയിച്ചു.

2011 – 2022 വരെ  മുതൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്ക്

2011 -1,22,819

2012 -12,092

2013 -1,31,405

2014 -1,29,328

2015 -1,31,489

2016 -1,41,603

2017 -1,33,049

2018 -1,34,561

2019 -1,44,017

2020 -85,256

2021 -1,63,370

2022 -2,25,620

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration