തിങ്കളാഴ്ച്ച പുലർച്ചെ തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 19000 കവിഞ്ഞു. തുർക്കിയിൽ 16170 പേരും 3277 പേരും മരണപ്പെട്ടതായാണ് ഒടുവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഭൂകമ്പത്തെ അതിജീവിച്ചവരെ രക്ഷിക്കാൻ ഏറ്റവും സാധ്യതയുള്ള സമയദൈർഘ്യമായി വിദഗ്ധർ കരുതുന്ന 72 മണിക്കൂർ കടക്കുമ്പോഴാണ് മരണസംഖ്യ ഇരുപതിനായിരത്തിന് അടുത്ത് എത്തുന്നത്.
തെക്കൻ തുർക്കിയെ തകർത്ത വിനാശകരമായ ഭൂകമ്പത്തിൽ തന്റെ സർക്കാരിന്റെ പ്രാഥമിക ഇടപെടലിൽ വീഴ്ച്ചകളുണ്ടായി എന്ന് പ്രസിഡന്റ് തയ്യിപ് എർദോഗൻ സമ്മതിച്ചിരുന്നു.
അതേസമയം, ഇന്ത്യയുടെ ദുരിതാശ്വാസ ദൗത്യമായ ‘ഓപ്പറേഷൻ ദോസ്ത്തി’ൻ്റെ ഭാഗമായി രക്ഷാപ്രവർത്തകരും അവശ്യവസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും വഹിച്ചുകൊണ്ടുള്ള ആറാം വിമാനം തുർക്കിയിലെത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here