ഇന്ത്യയിലാദ്യമായി ലിഥിയം ശേഖരം കണ്ടെത്തി

ഇലക്ട്രിക് വാഹന രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങുന്ന രാജ്യത്തിന് സന്തോഷ വാർത്തയുമായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ .ഇന്ത്യയിൽ ആദ്യമായി ലിഥിയം ശേഖരം കണ്ടെത്തിയതായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. ജമ്മു കശ്മീരിലെ റിയാസി ജില്ലയിലാണ് ലിഥിയത്തിന്റെ വൻ നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്. 5.9 ദശലക്ഷം ടൺ ലിഥിയം നിക്ഷേപമാണിത് എന്നാണ് റിപ്പോർട്ടുകൾ. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യമൈൻസ് സെക്രട്ടറി വിവേക് ഭരദ്വാജാണ് ഇക്കാര്യം പുറത്തു വിട്ടത്.

സ്വയം പര്യാപ്തത കൈവരിക്കാൻ രാജ്യത്ത് ധാതുക്കൾ കണ്ടെത്തേണ്ടത് അത്യന്താപേക്ഷിതമാണ്. മൊബൈൽ ഫോണിലും സോളാർ പാനലിലുമുൾപ്പെടെ ലിഥിയം പോലുള്ള വസ്തുക്കളാണ് ഉപയോഗിക്കുന്നത്. സ്വർണ്ണത്തിന്റെ ഇറക്കുമതി കുറയ്ക്കാൻ സാധിച്ചാൽ തന്നെ രാജ്യം ആത്മനിർഭർ ആകുമെന്നും വിവേക് ഭരദ്വാജ് പറഞ്ഞു.

അറുപത്തിയാറാം ദേശീയ ജിയോളജിക്കൽ പ്രോഗ്രാമിംഗ് ബോർഡ് ലിഥിയം, സ്വർണം എന്നിവയുൾപ്പെടെ 51 ലോഹ – ധാതു നിക്ഷേപങ്ങളെപ്പറ്റിയുള്ള റിപ്പോർട്ട് വിവിധ സംസ്ഥാന സർക്കാരുകൾക്ക് കൈമാറിയിട്ടുണ്ട്. 51 ലോഹ – ധാതു നിക്ഷേപങ്ങളിൽ, 5 എണ്ണം സ്വർണ്ണത്തിന്റേതാണ്. പൊട്ടാഷ്, മോളിബ്ഡിനം ഉൾപ്പെടെയുള്ള ലോഹങ്ങളുമായി ബന്ധപ്പെട്ടതാണ് മറ്റ് നിക്ഷേപങ്ങൾ. ജമ്മുകശ്മീർ , ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, തമിഴ്‌നാട്, തെലുങ്കാന, സംസ്ഥാനങ്ങളിലാണ് ഇവ വ്യാപിച്ചുകിടക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News