തുര്‍ക്കി-സിറിയ ഭൂകമ്പം; രക്ഷാപ്രവര്‍ത്തനത്തിനിടയിലും വ്യാജ സന്ദേശങ്ങള്‍ തകൃതി

രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടയിലും തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പം സംബന്ധിച്ച വ്യാജസന്ദേശങ്ങൾ തകൃതിയായി പ്രചരിക്കുകയാണ്. വ്യാജ സന്ദേശങ്ങള്‍ തെറ്റിദ്ധാരണയും ആശങ്കയും പരത്തുന്നത് രക്ഷാപ്രവര്‍ത്തനത്തിനെയും ബാധിക്കുന്നുണ്ട്. തുര്‍ക്കിയിലെ ആണവനിലയത്തില്‍ പൊട്ടിത്തെറിയുണ്ടായതായ ട്വിറ്റര്‍ വീഡിയോ 12 ലക്ഷം പേരാണ് കണ്ടത്. 2020 ഓഗസ്റ്റിൽ ബെയ്റൂട്ടിലുണ്ടായ പൊട്ടിത്തെറിയുടെ വീഡിയോയാണ് പ്രചരിപ്പിച്ചത്.

ഭൂകമ്പത്തിന് കാരണമായ സുനാമി എന്നതാണ് പ്രചരിച്ച മറ്റൊരു വീഡിയോ. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ യജമാനന് സമീപം കിടക്കുന്ന നായയുടെ 2018ലെ ചിത്രവും പ്രചരിച്ചു. ‘തുര്‍ക്കിയിലെ ഭൂചലനം കാറിനുള്ളിലെ ക്യാമറ കാഴ്ച’ എന്ന കുറിപ്പിനൊപ്പം മറ്റൊരു വ്യാജവീഡിയോയും പ്രചരിക്കുന്നുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇതെന്ന് വ്യക്തമായി. ഇത്തരത്തില്‍ നിരവധി വീഡിയോകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.

Turkey Earthquake Death Toll Exceeds 14,000, Survivors Found After 73 Hours - Bloomberg

തുര്‍ക്കിയില്‍ ഇന്ത്യന്‍ സംഘം രക്ഷാപ്രവര്‍ത്തനത്തില്‍

തുര്‍ക്കിയില്‍ ഭൂകമ്പബാധിത മേഖലയില്‍ ഇന്ത്യന്‍ സംഘം രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രണ്ട് സംഘത്തിലായി 101 സേനാംഗങ്ങളുണ്ട്. അഞ്ച് പേര്‍ സ്ത്രീകളാണ്. ഏഴ് വാഹനവും നാല് സ്നിഫര്‍ ഡോഗുകളും രക്ഷാസംഘത്തിലുണ്ട്. ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ച നുര്‍ദഗിയിലാണ് ഇന്ത്യന്‍ സംഘം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്.

India, other nations rush aid, rescuers to Turkey, Syria after deadly earthquake | Latest News India - Hindustan Times

51 രക്ഷാപ്രവര്‍ത്തകരും ഏഴ് വാഹനവും നായ്ക്കളും ഉള്‍പ്പെടുന്ന മൂന്നാമത്തെ സംഘവും ഇവരോടൊപ്പം ഉടന്‍ ചേരും. ആറ് ടണ്‍ മെഡിക്കല്‍ സഹായമടക്കം മൂന്ന് വിമാനത്തിലായി ദുരിതാശ്വാസ സാമഗ്രികളും എത്തിച്ചിട്ടുണ്ടെന്ന് ദേശീയ ദുരന്തനിവാരണ സേനയുടെ ഡയറക്ടര്‍ ജനറല്‍ അതുല്‍ കര്‍വാല്‍ അറിയിച്ചു.

5 Pics Of Massive Turkey-Syria Quake That Killed Over 11,700

ഭൂകമ്പം നടന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഉറ്റവരെ തേടിയുള്ള അന്വേഷണവും പൊട്ടിക്കരച്ചിലുകളുമാണ് തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പ പ്രദേശങ്ങളില്‍. 1939ല്‍ സമാനമായ ഭൂകമ്പം തുര്‍ക്കിയില്‍ ഉണ്ടായിട്ടുണ്ട്.റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 3300 ആളുകളാണ് അന്നുകൊല്ലപ്പെട്ടത്. 1999ല്‍ 17000 പേരുടെ ജീവനെടുത്ത ഭൂകമ്പവും തുര്‍ക്കിയില്‍ ആവര്‍ത്തിച്ചു. ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ തുര്‍ക്കിയില്‍ 3 മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News