തിരുവനന്തപുരത്ത് കടയിൽ കയറി വെട്ടുകത്തി ഉപയോഗിച്ച് സ്ത്രിയെ ആക്രമിക്കാൻ ശ്രമം. സ്ത്രിയുടെ അയൽവാസിയായ യുവാവാണ് ആക്രമണം നടത്തിയത്.കല്ലിയൂർ പെരിങ്ങമ്മലയിൽ രാഗേഷിന്റെ ഉടമസ്ഥതയിലുള്ള അനഘ ഹോട്ട് ചിപ്സിലാണ് സംഭവം അരങ്ങേറിയത്.
സ്ത്രീ ജോലി ചെയ്യുന്ന കടയിൽ കയറിയ യുവാവ് അസഭ്യം പറയാൻ ആരംഭിച്ചു. ഇത് വിലക്കിയോടെ ഇയാൾ കയ്യിൽ കരുതിയിരുന്ന വെട്ടുകത്തിയെടുത്ത് വീശുകയായിരുന്നു. ഇതോടെ സ്ത്രീ കടയിൽ നിന്നും ഇറങ്ങിയോടി.വെട്ടുകത്തി വീശി യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചതോടെ കടയുടമ കയ്യിൽ കിട്ടിയ വസ്തുവെടുത്ത് യുവാവിനെ തടഞ്ഞു.
യുവാവിനൊപ്പം മറ്റൊരു ബൈക്കിൽ വന്ന മൂന്നംഗസംഘവും സ്ഥലത്ത് എത്തിയിരുന്നു.
ഭയന്ന സ്ത്രീ നിലവിളിച്ചു കൊണ്ട് ഇറങ്ങിയോടിയതോടെ പ്രദേശവാസികൾ ഓടിക്കൂടി.തുടർന്ന് നാട്ടുകാർ യുവാവ് വന്ന ബൈക്കിന്റെ താക്കോൽ ഊരിയെടുത്തു.നാട്ടുകാർ എത്തിയതോടെ യുവാവ് ബൈക്ക് ഉപേക്ഷിച്ച് ഒപ്പം വന്നവരുടെ ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here