സുപ്രിംകോടതി അയച്ച 10 ജഡ്ജി നിയമന ശിപാർശകൾ കേന്ദ്രം മടക്കി

സുപ്രീം കോടതി കൊളീജിയം  അയച്ച 10 ജഡ്ജി നിയമന ശിപാർശകൾ, പുനഃപരിശോധിക്കാനാവശ്യപ്പെട്ട് വീണ്ടും
കേന്ദ്ര സർക്കാർ മടക്കി.  കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു രാജ്യസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിൽ 3 എണ്ണം നേരത്തെ  കൊളീജിയം നേരത്തെ അയച്ചിരുന്നതാണ് . മറ്റ് 7 ശിപാർശകളിൽ കൊളീജിയം, ഹൈക്കോടതി കൊളീജിയം എന്നിവയിൽ നിന്നും  കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ടെന്നും കേന്ദ്ര  നിയമമന്ത്രി വ്യക്തമാക്കി.കൊളീജിയം വീണ്ടും അയച്ച ശിപാർശകൾ കേന്ദ്ര സർക്കാർ മുമ്പും പുനഃപരിശോധന നിർദേശിച്ച് തിരിച്ചയച്ചിട്ടുണ്ട്. സർക്കാറിന് കിട്ടുന്ന വിവരങ്ങളുടെയും ഇന്റലിജൻസ് അടക്കമുള്ള റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് ശിപാർശകൾ തിരിച്ചയക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മദ്രാസ് ഹൈക്കോടതി ജഡ്ജിയായി ബിജെപി നേതാവായിരുന്ന  ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയെ നിയമിച്ചതിനെ സംബന്ധിച്ച ചോദ്യത്തിനുംകിരൺ റിജിജു മറുപടി പറഞ്ഞു. വിക്ടോറിയ ഗൗരിയുടെ നിയമനം സാധാരണയുള്ള പ്രക്രിയയിലൂടെയാണ് സംഭവിച്ചതെന്നും അതിനെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിക്ടോറിയ ഗൗരിയുടെ ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് അംഗം ജവഹർ സിർക്കാറാണ് രാജ്യസഭയിൽ ചോദ്യമുന്നയിച്ചത്.വ്യത്യസ്ത അഭിപ്രായങ്ങൾ ജനാധിപത്യവ്യവസ്ഥയുടെ ഭാഗമാണെന്നും എന്നാൽ അത് പരിഹരിക്കാൻ മാർഗ്ഗങ്ങളുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here