വിചിത്ര സര്‍ക്കുലറിന് പിന്നാലെ കോഴിക്കോട് എന്‍ഐടിയില്‍ മറ്റൊരു വിവാദം

വിചിത്ര സര്‍ക്കുലറിനൊപ്പം കോഴിക്കോട്  എന്‍ഐടിയില്‍ എബിവിപിയുടെ ‘സ്റ്റുഡന്റ്‌സ് എക്സ്പീരിയന്‍സ് ഇന്‍ ഇന്റര്‍‌സ്റ്റേറ്റ് ലിവിങ്’ പരിപാടി ‘ഔദ്യോഗിക’ പരിപാടിയായി അവതരിപ്പിച്ചത് വിവാദമാകുന്നു.  ബുധനാഴ്ച നടന്ന പരിപാടിയില്‍ എബിവിപി നേതാവിനൊപ്പം എന്‍ ഐ ടി ഡയറക്ടറും പങ്കെടുത്തു.

വിചിത്ര ന്യായങ്ങള്‍ കണ്ടെത്തി സര്‍ക്കുലര്‍ ഇറക്കുന്ന എന്‍ ഐ ടി യില്‍ ബുധനാഴ്ചയാണ് ഏക് ഭാരത് ശ്രേഷ്ഠ ഭാരത് ക്ലബ്ബിന്റെ ബാനറില്‍ എബിവിപിയുടെ ‘സ്റ്റുഡന്റ്‌സ് എക്സ്പീരിയന്‍സ് ഇന്‍ ഇന്റര്‍‌സ്റ്റേറ്റ് ലിവിങ്’ പരിപാടി നടന്നത്.  ഔദ്യേഗിക’ പരിപാടിയായി അവതരിപ്പിച്ച് ആര്യഭട്ട ഹാളിലായിരുന്നു ചടങ്ങ്.

അതിഥികളായി ഡയറക്ടര്‍ ഡോ.  പ്രസാദ്കൃഷ്ണയും വിദ്യാര്‍ഥി ക്ഷേമവിഭാഗം ഡീനും പങ്കെടുത്തു. എബിവിപി സംസ്ഥാന സെക്രട്ടറി ശ്രീഹരി ഉള്‍പ്പെടെ  ഇതിനെത്തി. കോഴിക്കോട് നഗരത്തില്‍ ഇതേ പരിപാടിക്ക് സ്വീകരണം നല്‍കിയത് എ ബി വി പി ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം സ്‌നേഹ പ്രകടനങ്ങള്‍ വിലക്കിക്കൊണ്ടുള്ള സര്‍ക്കുലറിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.  ഉത്തരവില്‍ വ്യക്തതയില്ലെന്നും പുതിയ സര്‍ക്കുലര്‍ സദാചാര പൊലിസിംഗിന് വഴിവെക്കുമെന്നും കുട്ടികള്‍ പറഞ്ഞു. സ്‌നേഹ പ്രകടനങ്ങള്‍ വിലക്കിക്കൊണ്ടാണ് എന്‍ഐ ടിയില്‍  വിചിത്ര സര്‍ക്കുലര്‍ പുറത്തിറക്കിയത്.

പരസ്യമായ സ്‌നേഹ പ്രകടനങ്ങള്‍ അതിരുവിടുന്നു എന്ന വാദമുയര്‍ത്തിയാണ് നടപടി. ഇത്തരം വിഷയങ്ങള്‍ ഇതുവരെ ക്യാമ്പസിനകത്ത് ഉണ്ടായിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സര്‍ക്കുലറില്‍ വ്യക്തതയില്ല, ദുരുപയോഗം ചെയ്യപ്പെടും, കുട്ടികളുമായി ചര്‍ച്ച ചെയ്യാന്‍ അധികൃതര്‍ തയ്യാറാവണം എന്നീ ആവശ്യങ്ങളാണ് എന്‍ ഐ ടി വിദ്യാര്‍ഥികള്‍ മുന്നോട്ട് വെക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News