തുര്‍ക്കി – സിറിയ ഭൂകമ്പത്തില്‍ മരണം 20,000 കടന്നു

തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ മരണം 20,000 കടന്നു. ഇനിയും നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടാകുമെന്ന് സംശയിക്കുന്നു. അതിശൈത്യവും മഴയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കനത്ത വെല്ലുവിളിയാണ്.

മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. അതിജീവിച്ചവര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസസ് ഭൂചലനം നാശം വിതച്ച സിറിയയിലേക്ക് പോയി.

ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ തുര്‍ക്കിയിലും സിറിയയിലും രക്ഷാപ്രവര്‍ത്തനം നടത്താന്‍ ‘ഓപ്പറേഷന്‍ ദോസ്ത്’ എന്ന പേരില്‍ ഇന്ത്യന്‍ സംഘം അവിടെ തുടരുകയാണ്. പ്രത്യേക വിമാനത്തില്‍ മരുന്നുകളടക്കം എത്തിക്കുന്നുണ്ട്. സിറിയയിലെ വിമത മേഖലകളില്‍ യുഎന്‍ സഹായം എത്തിത്തുടങ്ങിയിട്ടുണ്ട്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലും വന്‍ ഭൂകമ്പം ഉണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News