ഇരട്ട സഹോദരിമാരുടെ വിവാഹത്തിന് നാടും നാട്ടുകാരും ഒരുമിച്ചപ്പോള്‍

നാടിന് ആഘോഷമായി ഇരട്ട സഹോദരിമാരുടെ കല്ല്യാണം. കൊല്ലം പടിഞ്ഞാറേക്കല്ലട വലിയപാടം ചിത്രാ നിവാസില്‍ ശിവസുദന്റെയും പരേതയായ സുശീലയുടെയും മക്കളായ എസ്. ചിത്രയ്ക്കും എസ്.ലേഖയ്ക്കുമാണ് നാട് കല്ല്യാണ ഭാഗ്യമൊരുക്കിയത്.

ലേഖയെ മൈനാഗപ്പള്ളി സ്വദേശി എസ്.ശ്യാമും ചിത്രയേയും കുന്നത്തൂര്‍ സ്വദേശി കപില്‍ രാജുമാണ് വിവാഹം കഴിച്ചത്. ശ്യാം ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. പിതാവിന്റെ വര്‍ക്ക്‌ഷോപ്പ് നോക്കി നടത്തുകയാണ് കപില്‍ രാജ്.

അമ്മയുടെ മരണത്തോടെ ജീവിതവീഥിയില്‍ ഒറ്റപ്പെട്ടുപോയ സഹോദരിമാര്‍ കൊല്ലം മഹിളാ മന്ദിരത്തിലായിരുന്നു താമസം. മാതാവിന്റെ മരണ ശേഷം തങ്ങള്‍ സുരക്ഷിതരല്ലെന്ന് യുവതികള്‍ ബ്ലോക്ക് പഞ്ചായത്തംഗം രതീഷിനെ അറിയിച്ചു.

രതീഷ് പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി ഉണ്ണികൃഷ്ണനെ അറിയിക്കുകയും ഇരുവരും ചേര്‍ന്ന് ലേഖയുടെയും ചിത്രയുടെയും ബന്ധുക്കളെ സമീപിച്ചു എന്നാല്‍ ബന്ധുക്കള്‍ കൈമലര്‍ത്തി.തുടര്‍ന്ന് കൊല്ലം നഗരസഭാ അധ്യക്ഷയുമായി ബന്ധപ്പെട്ടതോടെയാണ് ഒരു വര്‍ഷം മുമ്പ് മഹിളാ മന്ദിരത്തിലേക്കുള്ള വഴി തുറന്നത്.

ഇതിനിടെ പഴയ കൂട്ടുകാര്‍ ലേഖയുമായും ചിത്രയുമായുള്ള പ്രണയം വെളിപ്പെടുത്തി രംഗത്തെത്തി അത് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. അതോടെ രാഷ്ട്രീയത്തിന് അതീതമായി നാട് ഒന്നിച്ചു. യുവജന – സന്നദ്ധ സംഘടനകളും നാട്ടിലെ വാട്‌സ്ആപ്പ്, കുടുംബശ്രീ- തൊഴിലുറപ്പ് കൂട്ടായ്മകളും ഒത്തൊരുമിച്ചു.

പടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്തിന്റെയും വനിതാ-ശിശുവികസന വകുപ്പിന്റെയും മഹിളാമന്ദിരത്തിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു ചടങ്ങുകള്‍. പൊതുജനങ്ങളും പങ്കെടുത്തു.കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ, കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ ഡോ. പി. കെ. ഗോപന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.


കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News