നാളെയുടെ വാഗ്ദാനങ്ങളെ വാര്‍ത്തെടുക്കുന്ന ഇടങ്ങളാണ് അംഗനവാടികള്‍. സംസ്ഥാനത്തെ അംഗനവാടികളിലെ കുട്ടികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ്. അംഗനവാടികളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ് കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവ് സംഭവിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ പകുതിയിലധികം അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നത് സ്വന്തം കെട്ടിടത്തിലാണെന്നും വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നു. അങ്കണവാടികളുടെ പ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക താത്പര്യം എടുക്കുന്ന സാഹചര്യത്തിലാണ് അഭിമാനാര്‍ഹമായ നേട്ടം ഈ മേഖലയില്‍ കൈവരിക്കാനായത്. വിവരാവകാശ പ്രകാരം ലഭ്യമായ വിവരങ്ങള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
സംസ്ഥാനത്താകെയുള്ള അങ്കണവാടികളുടെ എണ്ണം 33,115 ആണ്. ഇവയില്‍ 24,360 അംഗനവാടികളും സ്വന്തം കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയുള്ള സ്മാര്‍ട്ട് അങ്കണവാടികളും ഇക്കൂട്ടത്തില്‍പ്പെടുന്നു. അങ്കണവാടികളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണത്തിലും സമീപ കാലത്ത് വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. നിലവില്‍ സംസ്ഥാനത്താകെ രണ്ട് ലക്ഷത്തിലധം കുട്ടികളാണ് പ്രാഥമിക പഠനത്തിനായി അങ്കണവാടികളെ ആശ്രയിക്കുന്നത്.
സംസ്ഥാനത്താകെയുള്ള മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടികളാക്കാനുള്ള പ്രത്യേക പദ്ധതി പുരോഗമിക്കുന്നുവെന്നും വിവരാവകാശ മറുപടിയില്‍ സൂചിപ്പിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here