എസ്എസ്എല്‍വി-ഡി 2 വിക്ഷേപിച്ചു; ഒന്നും രണ്ടും ഘട്ടം വിജയകരം

ഐഎസ്ആര്‍ഒയുടെ എസ്എസ്എല്‍വി-ഡി 2( സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍) വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ പ്രൈമറി ലോഞ്ച് സൈറ്റില്‍ നിന്ന് രാവിലെ 9.18നാണ് എസ്എസ്എല്‍വി-ഡി 2 വിക്ഷേപിച്ചത്. പേടകത്തിന്‍റെ രണ്ടാം ദൗത്യമാണ് ഇന്ന് നടന്നത്.

വിക്ഷേപണത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ വിജയകരമായെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. മൂന്ന് ചെറിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുക എന്നതാണ് എസ്എസ്എല്‍വി-ഡി 2വിന്റെ ലക്ഷ്യം.

ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ് -07, അമേരിക്കൻ ഉപഗ്രഹം ജാനസ് 1, ‘സ്​പേസ് കിഡ്സ് ഇന്ത്യ’ വിദ്യാർഥി സംഘം നിർമിച്ച ഉപഗ്രഹം ‘ആസാദിസാറ്റ്2’ എന്നീ മൂന്ന് ഉപഗ്രഹങ്ങളെ എസ്എസ്എല്‍വി ലക്ഷ്യസ്ഥാനത്തെത്തിച്ചു.

അതേസമയം 2022 ആഗസ്റ്റ് ഏഴിന് നടന്ന എസ്.എസ്.എല്‍.വിയുടെ ആദ്യ ദൗത്യം പരാജയപ്പെട്ടിരുന്നു. വിക്ഷേപണത്തിന്റെ ആദ്യ മൂന്ന് ഘട്ടങ്ങള്‍ വിജയകരമായിരുന്നു. എന്നാല്‍ പിന്നീട് സിഗ്‌നല്‍ നഷ്ടപ്പെട്ടതോടെ ദൗത്യം പരാജയപ്പെടുകയായിരുന്നു. ഇത്തവണ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്നാണ് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News