സന്തോഷ് ട്രോഫി വിമാനം കയറും

ചരിത്രത്തില്‍ ആദ്യമായി സന്തോഷ് ട്രോഫി വിമാനം കയറുന്നു. ഇത്തവണ സന്തോഷ് ട്രോഫിയുടെ സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്നത് സൗദി അറേബ്യയാണ്. മാര്‍ച്ച് 1 മുതല്‍ 4വരെ സൗദി അറേബ്യയിലെ റിയാദിലുള്ള കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് രണ്ട് സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്ക് വേദിയാവുക.

ഇന്ന് ഒഡീഷയില്‍ ആരംഭിക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ ലീഗ് മത്സരങ്ങളില്‍ രണ്ട് ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാക്കാരാണ് സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് യോഗ്യത നേടുക. ക്വാര്‍ട്ടര്‍ ഫൈനല്‍ ലീഗിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളം ഇന്ന് ഗോവയെ നേരിടും. കേരളത്തിനും ഗോവയ്ക്കും പുറമെ കര്‍ണാടക, മഹാരാഷ്ട്ര, പഞ്ചാബ്, ആതിഥേയരായ ഒഡീഷ ടീമുകളാണ് ഗ്രൂപ്പ് എയിലുള്ളത്. ബി ഗ്രൂപ്പില്‍ നിലവിലെ രണ്ടാം സ്ഥാനക്കാരായ ബംഗാള്‍, സര്‍വീസസ്, റെയില്‍വേസ്, ഡല്‍ഹി, മേഘാലയ, മണിപ്പുര്‍ എന്നീ ടീമുകളാണുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News