ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ച് 7 വിദ്യാര്‍ത്ഥികള്‍ക്ക്  ദാരുണാന്ത്യം

വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ച് 7 കുട്ടികള്‍ മരിക്കുകയും നാല് കുട്ടികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഛത്തീസ്ഗഢിലെ കാങ്കറില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം.

അഞ്ചുപേര്‍ സംഭവസ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. വിദ്യാര്‍ഥികളുമായി സ്‌കൂളില്‍നിന്ന് മടങ്ങുകയായിരുന്ന ഓട്ടോയില്‍ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ മുഖ്യമന്ത്രി ഭൂപേഷ് ബഘേല്‍ അനുശോചനം രേഖപ്പെടുത്തി.

ചികിത്സയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യ വകുപ്പിന്റെ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും മുഖ്യമന്ത്രി ഭൂപേഷ് ബഘേല്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News