കൊച്ചിയില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. വൈപ്പിന്‍ സ്വദേശി ആന്റണിയാണ് മരിച്ചത്. 46 വയസായിരുന്നു.
കച്ചേരിപ്പടിക്ക് സമീപം മാധവ ഫാര്‍മസി ജംഗ്ഷനില്‍ രാവിലെയാണ് അപകടം. ബസ് ഇടിച്ചതിനെ തുടര്‍ന്ന് വാഹനത്തിനടിയിലേക്ക് വീഴുകയായിരുന്നു.
അപകടത്തില്‍ ആന്റണി തല്‍ക്ഷണം മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി എറണാകുളം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here