പാലക്കാട് ചിറ്റൂരില്‍ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. ഡോക്ടര്‍ ദമ്പതികളായ കൃഷ്ണനുണ്ണി, ദിപിക എന്നിവര്‍ക്കെതിരെയാണ് മനപ്പൂര്‍മല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തത്.
നല്ലേപ്പിള്ളി സ്വദേശി അനിതയും നവജാത ശിശുവുമാണ് പ്രസവത്തിന് പിന്നാലെ മരിച്ചത്. സിസേറിയനില്‍വന്ന പിഴവാണ് മരണകാരണമെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. അമിത രക്തസ്രാവമാണ് അനിതയുടെ മരണത്തിനിടയാക്കിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം.
തിങ്കളാഴ്ചയാണ് അനിത പ്രസവത്തിനായി ആശുപത്രിയിലെത്തിയത്. സ്‌കാനിങ്ങിലോ മറ്റു പരിശോധനകളിലോ കുഴപ്പങ്ങളുണ്ടായിരുന്നില്ല. ശസ്ത്രക്രിയയ്ക്കു ശേഷം പുറത്തെടുത്ത കുഞ്ഞിന്റെ നില ആശങ്കാജനകമാണെന്നും സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ കുഞ്ഞിന്റെ മരണം സംഭവിക്കുകയായിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ അനിതയും മരിച്ചു. അശ്രദ്ധമായാണ് ഡോക്ടര്‍ വിഷയം കൈകാര്യം ചെയ്തതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here