ചൊറിപ്പൊടിയേറ്; ജനമധ്യത്തില്‍ ഉടുപ്പൂരി കഴുകി ബിജെപി മന്ത്രി

മധ്യപ്രദേശില്‍ ബിജെപി മന്ത്രി ബ്രജേന്ദ്ര സിംഗ് യാദവിന് നേരെ ചൊറിപ്പൊടിയേറ്. ബിജെപിയുടെ വികാസ് രഥയാത്രയ്ക്കിടെയാണ് മന്ത്രിക്ക് നേരെ ചൊറിപ്പൊടി എറിഞ്ഞത്. മന്ത്രിയുടെ നിയമസഭാ മണ്ഡലമായ മുംഗവോലിയിലെ ദേവ്രാച്ചി ഗ്രാമത്തിലൂടെ യാത്ര നടക്കുമ്പോഴാണ് സംഭവം.

ചൊറിച്ചില്‍ അസഹനീയമായതോടെ മന്ത്രി ഇട്ടിരുന്ന കുര്‍ത്ത പൊതുമധ്യത്തില്‍ ഊരിമാറ്റി കുപ്പിവെള്ളത്തില്‍ കഴുകി. ദൃശ്യങ്ങള്‍ ചിലര്‍ റെക്കോര്‍ഡ് ചെയ്യുകയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് സംഭവം കൂടുതല്‍ ആളുകളറിയുന്നത്. വിഷയം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കത്തിന് ഇടയാക്കി.

പ്രദേശത്ത് ഇതുവരെ മൂന്ന് കിലോമീറ്റര്‍ റോഡ് പോലും അനുവദിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും പിന്നെ വികാസ് യാത്ര നടത്തുന്നതെന്തിനെന്നും മുന്‍ സര്‍പഞ്ച് ചോദിച്ചു. ‘ കോണ്‍ഗ്രസായിരിക്കും മോശമെന്നാണ് ഞങ്ങള്‍ കരുതിയത്, എന്നാല്‍ ബിജെപി കോണ്‍ഗ്രസിനെക്കാള്‍ മോശമാണ്. ഞങ്ങള്‍ക്ക് നല്ല റോഡുകള്‍ വേണം. ഇല്ലെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്നും മുന്‍ സര്‍പഞ്ച് വീഡിയോയില്‍ പറഞ്ഞു.’

സംസ്ഥാന സര്‍ക്കാരിന്റെ വികസന നയം സംസ്ഥാനത്തുടനീളം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി വികാസ് യാത്ര സംഘടിപ്പിക്കുന്നത്. ഞായറാഴ്ച മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് വികാസ് രഥ യാത്രക്ക് ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇതിനിടെയാണ് വിവാദ സംഭവങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News