മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില പൂര്‍ണമായി മെച്ചപ്പെട്ടുവെന്ന് ഡോ. മഞ്ജു തമ്പി. ഉമ്മന്‍ചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റുന്നതിന് പ്രശ്‌നമില്ല. സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് ആശുപത്രിയിലെത്തിയെന്നും കുടുംബാംഗങ്ങളെ വിവരം അറിയിച്ചുവെന്നും ഡോ. മഞ്ജു തമ്പി പറഞ്ഞു.
ആശുപത്രിമാറ്റത്തിന് ആരോഗ്യസ്ഥിതി അനുകൂലമെന്ന് നിംസ് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍. തുടര്‍ചികിത്സക്കുള്ള സൗകര്യങ്ങള്‍ ആശുപത്രിയില്‍ പരിമിതമെന്നും ഡോക്ടേഴ്‌സ് അറിയിച്ചു. കുടുംബത്തിന്റെ തീരുമാനം വന്നാല്‍ ഉമ്മന്‍ചാണ്ടിയെ ഉടന്‍ വിദഗ്ധ ചികിത്സക്കായി മാറ്റും.
കടുത്ത ന്യുമോണിയയെ തുടര്‍ന്ന് തിങ്കളാഴ്ച ആശുപത്രിയിലെത്തിച്ച ഉമ്മന്‍ചാണ്ടി നിലവില്‍ ആരോഗ്യവാനെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പനിയും ശ്വാസതടസ്സവും ന്യുമോണിയയും ഭേദമായതോടെ തുടര്‍ചികിത്സക്കായി ആശുപത്രി മാറ്റാമെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശം. ആശുപത്രിമാറ്റത്തിന് ഉമ്മന്‍ചാണ്ടി സമ്മതമറിയിച്ചെന്നും കുടുംബത്തിന്റെ തീരുമാനത്തിന് കാത്തിരിക്കുന്നുവെന്നും മെഡിക്കല്‍ ബോര്‍ഡ് ചീഫ് ഡോ. മഞ്ജുതമ്പി പറഞ്ഞു.
ഏത് ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നത് കുടുംബത്തിന്റെ തീരുമാനമാണ്. എയര്‍ലിഫ്റ്റിംഗ് വേണ്ടിവന്നാലുള്ള സജ്ജീകരണങ്ങള്‍ തയ്യാറെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ആശുപത്രിയില്‍ എത്തി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചു. ബെംഗളൂരുവിലേക്ക് മാറ്റുകയാണെങ്കില്‍ എയര്‍ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങള്‍ പാര്‍ട്ടി ഇതനോടകം സജ്ജീകരിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. ഉമ്മന്‍ ചാണ്ടിയുടെ കുടുബാംഗങ്ങള്‍ തീരുമാനമെടുത്താല്‍ മറ്റു നടപടികളിലേക്ക് കടക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here