സുപ്രീം കോടതിക്ക് 2 പുതിയ ജഡ്ജിമാര്‍ കൂടി

രണ്ട് ഹൈക്കോടതി ജഡ്ജിമാരെ കൂടി സുപ്രീം കോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാര്‍ശയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാല്‍, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാര്‍ എന്നിവരെ ജഡ്ജിമാരാക്കാനുള്ള ശുപാര്‍ശയാണ് അംഗീകരിച്ചത്.

കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതി വിജ്ഞാപനം ഇറക്കി. ജനുവരി 31നാണ് കൊളീജിയം ഇവരെ സുപ്രീം കോടതി ജഡ്ജിമാരായി ശുപാര്‍ശ ചെയ്തത്. ഇതോടെ സുപ്രീംകോടതിയിലെ മുഴുവന്‍ ഒഴിവുകളും നികത്തപ്പെട്ടു. രണ്ട് പുതിയ ജഡ്ജിമാര്‍ കൂടി വന്നതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34 ആയി ഉയര്‍ന്നു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നിയമമന്ത്രി കിരണ്‍ റിജ്ജിജു ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News