പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി മുംബൈയിലെ ചേരികള്‍ വെളുത്ത ഷീറ്റുകള്‍ കൊണ്ട് മറച്ചു. ഛത്രപതി ശിവജി ടെര്‍മിനല്‍ സ്റ്റേഷനിലേക്ക് പോകുന്ന പി ഡിമെല്ലോ റോഡിലെ രണ്ടു ഭാഗങ്ങളിലെയും ചേരികളെയാണ് വെളുത്ത ഷീറ്റുകള്‍ കൊണ്ട് മറച്ചിരിക്കുന്നത്.
പ്രാഥമിക സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട ദിവസ കൂലി വരുമാനത്തില്‍ ജീവിക്കുന്ന വലിയൊരു ജനവിഭാഗമാണ് ഈ പ്രദേശങ്ങളില്‍ വസിക്കുന്നത്. വലിയ വികസന പദ്ധതികള്‍ക്ക് തുടക്കമിടുമ്പോഴും ലക്ഷക്കണക്കിന് ചേരി നിവാസികളുടെ ദുരിത ജീവിതമാണ് ഷീറ്റുകള്‍ക്ക് പുറകില്‍ വിസ്മരിക്കപ്പെടുന്നത്. കോവിഡിന് ശേഷം പതിനായിരങ്ങളാണ് തൊഴില്‍ നഷ്ടപ്പെട്ടും വരുമാനമില്ലാതെയും പ്രതിസന്ധിയിലായത്.
ഒരു മാസത്തിനുള്ളില്‍ നരേന്ദ്ര മോദിയുടെ രണ്ടാമത്തെ മുംബൈ സന്ദര്‍ശനത്തില്‍ ഷിര്‍ദിയിലേക്കും സോലാപൂരിലേക്കും രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്യും, സാന്താക്രൂസ്-ചെമ്പൂര്‍ ലിങ്ക് റോഡും നഗരത്തിന് സമര്‍പ്പിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here