മുന്‍ കര്‍ണാടക മന്ത്രിയും വ്യവസായിയുമായ ടി ജോണ്‍ അന്തരിച്ചു

കര്‍ണാടക മുന്‍ കോണ്‍ഗ്രസ് മന്ത്രിയും മലയാളി വ്യവസായിയുമായ ടി ജോണ്‍ (92) ബെംഗളൂരുവില്‍ അന്തരിച്ചു. 1999-2004 കാലഘട്ടത്തില്‍ എസ് എം കൃഷ്ണയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ അംഗമായിരുന്നു. ടി ജോണ്‍ കോളേജ് ഉള്‍പ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും ഉടമയാണ്.

ഏകദേശം ഏഴു പതിറ്റാണ്ട് മുന്‍പ് കര്‍ണാടകയിലെ കൂര്‍ഗിലേക്ക് കൂടിയേറിയ ജോണ്‍ പ്ലാന്റേഷന്‍ തൊഴിലാളികള്‍ക്ക് നേതൃത്വം കൊടുത്താണ് രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്നത്.

സംസ്‌കാരം ശനിയാഴ്ച ഉച്ചക്കുശേഷം ബെംഗളൂരു ക്യൂന്‍സ് റോഡിലെ സെന്റ് മേരീസ് ജെ.എസ്.ഒ കത്തീഡ്രല്‍ പള്ളിയില്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News