മലയാള സിനിമയിലെ ആദ്യനായിക പി കെ റോസിക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍

മലയാള സിനിമയിലെ ആദ്യനായിക പി കെ റോസിക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍. വിഗതകുമാരനിലെ നായിക പി കെ റോസിയുടെ 120-ാം ജന്മവാര്‍ഷികത്തില്‍ ഡൂഡിലിലൂടെയാണ് ഗൂഗിള്‍ റോസിക്ക് ആദരമര്‍പ്പിച്ചിരിക്കുന്നത്. ഇന്നത്തെ ഡൂഡിള്‍ മലയാള സിനിമയിലെ ആദ്യ നായിക പി കെ റോസിക്ക് ആദരമര്‍പ്പിച്ചാണെന്ന് ഗൂഗിള്‍ കുറിച്ചു.

കലാരൂപങ്ങളെ സമൂഹത്തിലെ ഒരു വിഭാഗം നിരുത്സാഹപ്പെടുത്തിയിരുന്ന കാലത്താണ് വിഗതകുമാരന്‍ എന്ന ചിത്രത്തില്‍ പി കെ റോസി നായികയായി എത്തിയതെന്ന് ഗൂഗിള്‍ ഡൂഡിളിനൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. എന്നാല്‍, സിനിമയിലെ അഭിനയത്തിന് റോസിക്ക് ജീവിതത്തില്‍ ഒരിക്കലും അംഗീകാരം ലഭിച്ചിട്ടില്ലെന്നും ഇന്ന് റോസിയുടെ കഥ നിരവധിപേര്‍ക്ക് പ്രചോദനമാണെന്നും ഗൂഗിള്‍ വ്യക്തമാക്കി.

സിനിമയിലെ സവര്‍ണ്ണ കഥാപാത്രമായി കീഴ്ജാതിക്കാരി അഭിനയിച്ചു എന്ന കാരണത്താല്‍ നായിക സ്‌ക്രീനില്‍ വന്നപ്പോഴൊക്കെ കാണികള്‍ കൂവുകയും ചെരിപ്പ് വലിച്ചെറിയുകയും ചെയ്യുകയായിരുന്നു എന്നതാണ് ചരിത്രം. 1903ല്‍ തിരുവനന്തപുരത്ത് ജനിച്ച രാജമ്മയാണ് പിന്നീട് പി കെ റോസിയെന്ന പേരില്‍ മലയാള സിനിമയിലെ ആദ്യ നായികയായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News