കോന്നി താലൂക്ക് ഓഫീസില്‍ ജീവനക്കാര്‍ കൂട്ട അവധിയില്‍; നടപടിയെടുക്കുമെന്ന് മന്ത്രി കെ രാജന്‍

കോന്നി താലൂക്ക് ഓഫീസില്‍ ജീവനക്കാര്‍ കൂട്ട അവധിയില്‍. പ്രവര്‍ത്തി ദിവസം ഹാജരായത് 50 ശതമാനത്തില്‍ താഴെ ജീവനക്കാരാണ്. 60 ജീവനക്കാരില്‍ 39 പേരും ജോലിക്ക് എത്തിയില്ല. 19 പേര്‍ മാത്രമാണ് അവധിക്ക് അപേക്ഷ സമര്‍പ്പിച്ചത്. സംഭവത്തില്‍ നടപടിയെടുക്കാന്‍ കെ യു ജെനീഷ്  കുമാര്‍ എംഎല്‍എ വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ലീവ് എടുക്കുന്നതില്‍ തടസമില്ല, എന്നാല്‍ ജനങ്ങളെ വലയ്ക്കുന്ന ഇത്തരം നടപടികള്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. റവന്യൂ മന്ത്രിയെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും ഇത്രയേറെപ്പേര്‍ക്ക് ഒന്നിച്ച് ലീവ് അനുവദിക്കേണ്ടതുണ്ടോയെന്ന് മേലധികാരി തീരുമാനിക്കണമെന്നും ജനീഷ് കുമാര്‍ പറഞ്ഞു.

സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് വൈകുന്നേരം അഞ്ചുമണിക്കുള്ളില്‍ ലഭ്യമാകുമെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു. പൂര്‍ണ റിപ്പോര്‍ട്ട് 5 ദിവസത്തിനുള്ളില്‍  ലഭ്യമാകുമെന്നും അതിന് ശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അതേദിവസം ഓഫീസിലെത്തിയ ആളുകള്‍ക്കുണ്ടായ പ്രയാസത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ഇത്തരത്തില്‍ ജീവനക്കാര്‍ കൂട്ട അവധിയെടുക്കുന്നത് ഒരുതരത്തിലും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ല. ഇത്തരം വിഷയങ്ങളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കൂട്ട അവധിയെടുക്കുന്ന പ്രവണത ഭാവിയില്‍ ഇല്ലാതാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News