പെരിന്തല്‍മണ്ണ മണ്ഡലത്തിലെ സ്‌പെഷ്യല്‍ ബാലറ്റുകളില്‍ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള സ്‌പെഷ്യല്‍ ബാലറ്റുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ഷന്‍ സാമഗ്രികള്‍ പരിശോധിക്കും. അടുത്ത ബുധനാഴ്ച പരിശോധന നടക്കും. കേസിലെ കക്ഷികള്‍ക്കും അവരുടെ അഭിഭാഷകര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകര്‍ക്കും പരിശോധനയില്‍ പങ്കെടുക്കാമെന്നും കോടതി വ്യക്തമാക്കി.
പെരിന്തല്‍മണ്ണയില്‍ വരാണാധികാരി എണ്ണാന്‍ തയ്യാറാകാതിരുന്ന 348 വോട്ടുകള്‍ എണ്ണാന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുസ്ഥാനാര്‍ത്ഥി കെ പി എം മുസ്തഫ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. തര്‍ക്കം ഉയര്‍ന്ന സ്‌പെഷ്യല്‍ ബാലറ്റുകളില്‍ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിര്‍ദേശിച്ചു കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള സ്‌പെഷ്യല്‍ ബാലറ്റുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ഷന്‍ സാമഗ്രികള്‍ പരിശോധിക്കും. അടുത്ത ബുധനാഴ്ച പരിശോധന നടക്കും. കേസിലെ കക്ഷികള്‍ക്കും അവരുടെ അഭിഭാഷകര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകര്‍ക്കും പരിശോധനയില്‍ പങ്കെടുക്കാമെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി നിര്‍ദേശം കേസില്‍ നിര്‍ണായകമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.പി.എം മുസ്തഫ പറഞ്ഞു. ബുധനാഴ്ച ഹാജരായി ബാലറ്റുകള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്‌പെഷ്യല്‍ ബാലറ്റുകള്‍ ഹൈക്കോടതിയുടെ സേഫ് കസ്റ്റഡിയിലേക്ക് മാറ്റുന്നതിനിടെ ഏതാനും വോട്ടുകള്‍ മറ്റൊരു ഓഫീസില്‍ നിന്നും കണ്ടെത്തിയ സംഭവമാണ് പരിശോധനക്ക് കാരണം. ബാലറ്റുകളില്‍ കൃത്രിമം നടന്നതായി ഹര്‍ജിക്കാരനായ ഇടതു സ്ഥാനാര്‍ത്ഥി
സംശയം പ്രകടിപ്പിച്ചിരുന്നു. യു ഡി എഫ് സ്ഥാനാര്‍ത്ഥിയും സമാന ആശങ്ക പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് പരിശോധിക്കാന്‍ കോടതി തീരുമാനിച്ചത്. പരിശോധിച്ച് കൃത്രിമം നടന്നിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷമേ ഈ വോട്ടുകള്‍ എണ്ണുന്നതില്‍ കോടതി തീരുമാനമെടുക്കൂ. എണ്ണാതെ മാറ്റി വച്ച 348 വോട്ടുകളില്‍ ഭൂരിഭാഗവും തന്റേതാണെന്നാണ് ഇടതു സ്ഥാനാര്‍ത്ഥി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. കേവലം 38 വോട്ടുകള്‍ക്ക് മാത്രമായിരുന്നു യു ഡി എഫിന്റെ നജീബ് കാന്തപുരത്തിന്റെ വിജയം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here