പ്ലൈവുഡ് കമ്പനിയിലെ മാലിന്യ കുഴിയിൽ വീണ് നാല് വയസുകാരി മരിച്ചു

പ്ലൈവുഡ് കമ്പനിയിലെ മാലിന്യ കുഴിയിൽ നാല് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന അമ്മയ്ക്കൊപ്പമെത്തിയ കുട്ടിയാണ് മരിച്ചത്. പെരുമ്പാവൂരിലാണ് സംഭവം. പ്ലൈവുഡ് കമ്പനിയിലെ അതിഥി തൊഴിലാളിയും പശ്ചിമ ബംഗാൾ സ്വദേശിനിയുമായ ഹുനൂബയുടെ മകൾ അസ്മിനയാണ്  മരിച്ചത്. ഹുനൂബ ജോലി ചെയ്യുമ്പോൾ കിണറ്റിലേക്ക്  എത്തിനോക്കിയ കുട്ടി  കാൽ വഴുതി അതിൽ  വീഴുകയായിരുന്നു.

ഉടന്‍ മറ്റ് തൊഴിലാളികള്‍ കുട്ടിയെ പുറത്തെടുത്ത് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുന്നത്തുനാട് ലേബർ ഉദ്യോഗസ്ഥരടക്കം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പെരുമ്പാവൂർ കുറ്റിപ്പാടം വെങ്ങോല ഭാഗത്ത് പ്രവർത്തിച്ചു വരുന്ന ഷിഹാബിൻ്റെ ഉടമസ്ഥതയിലുള്ളതാണ് പ്ലൈവുഡ് കമ്പനി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News