റോഡില്‍ ഇനി ഒരു ജീവനും നഷ്ടപ്പെടരുതെന്നും കര്‍ശനനടപടി സ്വീകരിച്ചേ മതിയാകൂവെന്നും ഹൈക്കോടതി. വെള്ളിയാഴ്ച രാവിലെ മാധവ ഫാര്‍മസി ജംങ്ഷനിലുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചതുമായി ബന്ധപ്പെട്ടാണ് കോടതി പരാമര്‍ശം. യാത്രക്കാരന്‍ മരിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതിപറഞ്ഞു.
സ്വകാര്യബസ് ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടത്തിന് കാരണമെന്ന് ഡിസിപി കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരം ഹാജരായ ഡിസിപി ശശിധരന്‍ അപകടത്തെ കുറിച്ച് വിശദീകരണം നല്‍കി
എംഡിഎംഎ അടക്കം ഉപയോഗിച്ച് ബസ് ഓടിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഏതെങ്കിലും തരത്തില്‍ ഇത്തരം ബസുകള്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ സമരവുമായി മുന്നോട്ട് പോകുകയാണ് ചെയ്യുന്നതെന്നും ഡിസിപി അറിയിച്ചു. അപകടം വരുത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം. ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കോടതിയുടെ എല്ലാ പിന്തുണയും ഉണ്ടാകും. ഇനിയൊരു ജീവനും റോഡില്‍ പൊലിയാതിരിക്കാനുള്ള നടപടിയാണ് വേണ്ടത്.
കോടതി ആവര്‍ത്തിച്ച് പറഞ്ഞിട്ടും അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത് റോഡ് സേഫ്റ്റി സംവിധാനത്തിന്റെ തകര്‍ച്ചയെ കൂടിയാണ് ബാധിക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും കോടതി നിര്‍ദേശിച്ചു. കേസ് ഈ മാസം 23ലേക്ക് മാറ്റി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here