സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള മൂന്നാം നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി മുട്ടത്തറയില്‍ 400 വീടുകളുടെ ശിലാസ്ഥാപന ചടങ്ങിലാണ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നത്. ഫെബ്രുവരി 10 മുതല്‍ മെയ് 20 വരെയാണ് മൂന്നാംഘട്ട കര്‍മ്മ പരിപാടികള്‍ നടക്കുക. വിവിധ വകുപ്പുകളുടെ സഹായത്തോടെ ഒട്ടേറെ പദ്ധതികളാണ് ഇതിലൂടെ നടപ്പാക്കുന്നത്.
കൈകള്‍ കോര്‍ത്ത് കരുത്തോടെ എന്ന പേരിലാണ് നൂറ് ദിന കര്‍മ്മപരിപാടി, നമ്മുടെ നാടിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന എല്ലാ ശ്രമങ്ങളെയും കരുത്തോടെ അതിജീവിക്കമെന്നും പ്രഖ്യാപിച്ച കാര്യങ്ങള്‍ നടപ്പാക്കുക എന്നതാണ് എല്‍ ഡി എഫിന്റെ പ്രവര്‍ത്തന രീതിയെന്നും മുഖ്യമന്ത്രി ഉദ്ഘാടന വേളയില്‍ പറഞ്ഞു. നൂറു ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി എല്ലാ ജില്ലയെയും ഉള്‍്‌പ്പെടുത്തും. ഇത് സര്‍ക്കാര്‍ മാത്രമായി ചെയ്യുന്നതല്ല, നമ്മളെല്ലാവരും ഒന്നുചേര്‍ന്ന് ചെയ്യുന്ന കാര്യമാണെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം കര്‍മ്മദിന പരിപാടികളുടെ ഭാഗമായി 15,896.03 കോടിയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ആകെ 1284 പ്രൊജക്റ്റുകള്‍ നൂറുദിന പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 4,33,644 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും ഈ നൂറുദിന പരിപാടിയില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here