ബോറ മതത്തിലെ വിലക്ക്: ശബരിമല കേസ് പരിഗണിക്കുന്ന വിശാല ബെഞ്ച് പരിഗണിക്കും

ദാവൂദി ബോറ സമുദായത്തിലെ വിലക്കുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിട്ടു. ദാവൂദി ബോറ ഷിയാ മുസ്ലീങ്ങളുടെ ഒരു വിഭാഗമാണ്. മതത്തിന്റെ ആചാരങ്ങളെ ചോദ്യം ചെയ്യുന്ന അംഗത്തിനെ മതമേലധ്യക്ഷന് പുറത്താക്കാന്‍ കഴിയുന്നതിനെ മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമം മൂലം നിരോധിച്ചിരുന്നു. മതമേലധ്യക്ഷന്‍ പുറത്താക്കുന്ന അംഗങ്ങള്‍ക്ക് പിന്നീട് പള്ളിയിലേക്കും ശ്മശാനത്തിലേക്കും പ്രവേശനം നിഷേധിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടിയായായിരുന്നു സര്‍ക്കാര്‍ നടപടി. ഇതിനെതിരെ ദാവൂദി ബോറ വിഭാഗത്തിന്റെ സെന്‍ട്രല്‍ ബോര്‍ഡ് ഉള്‍പ്പടെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്ന ഒമ്പതംഗ ബെഞ്ചായിരിക്കും ഈ കേസ് ഇനി പരിഗണിക്കുന്നത് എന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, എ എസ് ഓക്ക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മതപരമായ ആചാരങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ അവകാശങ്ങള്‍ ഉള്‍പ്പെടുന്ന മറ്റ് മൂന്ന് കേസുകളും ഇതേ ബെഞ്ച് പരിഗണിക്കുന്നുണ്ട്.

ദാവൂദി വിഭാഗത്തിലെ ഭ്രഷ്ടിനുള്ള അധികാരം ശരിവച്ച 1962 ലെ ഉത്തരവ് സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റേതാണ്. അതിനാല്‍ വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിച്ചാണ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ടത്.

ഭരണഘടനയുടെ 25, 26 വകുപ്പുകള്‍ പ്രകാരം മതത്തില്‍ നിന്ന് വ്യക്തികളെ പുറത്താക്കാന്‍ അധികാരം ഉണ്ടെന്നാണ് ദാവൂദി ബോറ വിഭാഗക്കാരുടെ വാദം. എന്നാല്‍ 2016 ലെ നിയമ പ്രകാരം വിലക്ക് കോടതികളില്‍ ചോദ്യം ചെയ്യാന്‍ അവകാശമുണ്ടെന്ന് എതിര്‍ വിഭാഗവും വാദിച്ചു.

1949 ലെ ബോംബെ ഭ്രഷ്ട് കല്‍പ്പിക്കല്‍ തടയല്‍ നിയമപ്രകാരം മതത്തില്‍ നിന്ന് ഒരാളെ പുറത്താക്കാനുള്ള അധികാരം ദാവൂദി ബോറകളുടെ മതമേലധ്യക്ഷന് ഇല്ലാതായി. എന്നാല്‍1962 ല്‍ സുപ്രിം കോടതിയുടെ ഭരണഘടന ബെഞ്ച് വിലക്ക് കല്‍പ്പിക്കുന്നതിന് ദാവൂദി ബോറ വിഭാഗത്തിന്റെ മതനേതാവിന് അധികാരമുണ്ടെന്ന് വ്യക്തമാക്കി. 1949ലെ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി വിധിച്ചു. 2016 ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കൊണ്ടുവന്ന സാമൂഹിക ബഹിഷ്‌കരണം തടയല്‍ നിയമം മൂലം ഈ അധികാരം വീണ്ടും ബോറ നഷ്ടമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News