തിരുവനന്തപുരത്ത് വന്‍ തീപിടുത്തം

തലസ്ഥാന നഗരത്തില്‍ വന്‍ തീപിടുത്തം. വഴുതക്കാട് എം പി അപ്പന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന കെ എസ് എന്ന ഫിഷ് ടാങ്ക് ഗോഡൗണിനാണ് തീപിടുത്തമുണ്ടായത്. സമീപമുള്ള മൂന്ന് വീടുകളിലേക്കും തീപടര്‍ന്നു. തീ നിയന്ത്രണവിധേയമായില്ല.

ഫിഷ് ടാങ്ക് ബൗളുകള്‍ പൊതിഞ്ഞു കൊണ്ടുവരുന്ന വൈക്കോലിന് തീപിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീ പിടിച്ച രണ്ട് നില കെട്ടിടത്തില്‍ അക്വേറിയം ഗ്ലാസ് പ്ലാസ്റ്റിക് സാമഗ്രികളുടെ വന്‍ശേഖരമാണുണ്ടായിരുന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമായതിനാല്‍ പ്രദേശവാസികളെ വീടുകളില്‍ നിന്നും ഒഴിപ്പിക്കുകയാണ്.

കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അപകടത്തില്‍ ആളപായമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News