ഇനി പശുവിനെ കെട്ടിപ്പിടിക്കണ്ട; വിവാദ ഉത്തരവ് പിന്‍വലിച്ച് കേന്ദ്രം

ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി മൃഗ സംരക്ഷണ ബോര്‍ഡ് പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു. പ്രണയദിനത്തില്‍ പശുവിനെ ആലിംഗനം ചെയ്യണം എന്ന് ആഹ്വാനം ചെയ്യുന്ന വിവാദ ഉത്തരവാണ് പിന്‍വലിച്ചത്. എന്നാല്‍ എന്ത് കാരണത്താലാണ് മുമ്പ് പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കുന്നതെന്ന് മൃഗ ക്ഷേമ ബോര്‍ഡ് സെക്രട്ടറി എസ് കെ ദത്ത പുതിയതായി പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നില്ല.

പ്രണയ ദിനത്തില്‍ പശുവിനെ ആലിംഗനം ചെയ്യണം എന്ന അഭ്യര്‍ത്ഥന വലിയ വിമര്‍ശനത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പിന്‍മാറ്റം. പശു ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടേയും നട്ടെല്ലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ‘കൗ ഹഗ് ഡേ’ ആചരിക്കാന്‍ ഫെബ്രുവരി 6 ന് പുറത്തിറക്കിയ ഉത്തരവിലൂടെ മൃഗ സംരക്ഷണ ബോര്‍ഡ് ആഹ്വാനം ചെയ്തത്.

പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോര്‍ഡ് നേരത്തേ കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്ര മൃഗ സംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് ‘കൗ ഹഗ് ഡേ’ ആചരിക്കാനുള്ള നിര്‍ദ്ദേശമെന്നും മുമ്പ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

പാശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദ പാരമ്പര്യത്തെ നാശത്തിന്റെ വക്കില്‍ എത്തിച്ചു. അത് നമ്മുടെ പൈതൃകം മറന്നു പോകാന്‍ കാരണമാക്കി. ഈ സാഹചര്യത്തില്‍ പശുവിനെ ആലിംഗനം ചെയ്ത് പ്രണയ ദിനം ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിയ്ക്ക് കാരണമാകും. അതുകൊണ്ട് ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാമെന്ന് മൃഗ സംരക്ഷണ ബോര്‍ഡ് പിന്‍വലിച്ച സര്‍ക്കുലറില്‍ ആഹ്വാനം ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News