തുര്‍ക്കി സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 21,000 കവിഞ്ഞു. തിങ്കളാഴ്ചയാണ് 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തുര്‍ക്കിയിലും സിറിയയിലും ഉണ്ടായത്. കടുത്ത മഞ്ഞു വീഴ്ചയും അടിക്കടിയുണ്ടാകുന്ന മഴയും നാലാം ദിവസവും തുടരുന്ന രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. പലയിടത്തും ദുരിതാശ്വാസപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. എന്നിരുന്നാലും രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും കെട്ടിടത്തിനടിയില്‍പ്പെട്ടവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നുകയാണ്.
സിറിയയില്‍ 3500-ലേറെ പേര്‍ മരിച്ചതായും 5000 പേര്‍ക്ക് പരുക്കേറ്റതായുമാണ് ഔദ്യോഗികകണക്കുകള്‍. സിറിയ അലപ്പോയില്‍ മാത്രം 100,000 ആളുകള്‍ക്ക് വീട് നഷ്ടമായി അവരില്‍ 30,000 പേര്‍ നിലവില്‍ സ്‌കൂളുകളിലും പള്ളികളിലും അഭയം തേടിയിരിക്കുന്നത്.
നിലംപതിച്ച ബഹുനിലക്കെട്ടിടങ്ങളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ വൈകുന്നത് ഇടയില്‍ പെട്ടുപോയ ആളുകളെ രക്ഷിക്കാന്‍ വൈകുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്. മഞ്ഞുവീഴ്ചയെ വകവെക്കാതെ ഉറ്റവരെ സ്വന്തംനിലയ്ക്ക് തിരയുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്.
തുര്‍ക്കി പ്രസിഡന്റ് രജബ്തയ്യിപ് ഉര്‍ദുഗാന്‍ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ദുരന്തത്തെ നേരിടാന്‍ അടിയന്തരസഹായം ലഭ്യമാക്കുന്നതില്‍ തുര്‍ക്കിസര്‍ക്കാരിന്റെ ഭാഗത്ത് വന്‍വീഴ്ച പറ്റിയെന്ന് വ്യാപകവിമര്‍ശനമുണ്ട്. 1,10,000 സന്നദ്ധപ്രവര്‍ത്തകരടങ്ങിയ സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തമുഖത്തുള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here