കൊല്ലത്ത് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തു

കൊല്ലം പത്തനാപുരത്ത് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തു. മാങ്കോട് സ്വദേശി ഇ എസ് ബിജുമോനാണ് (49) സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് സ്വന്തം വീടിനുള്ളില്‍ ജീവനൊടുക്കിയത്. എന്നാല്‍ മരണകാരണം സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പത്തനാപുരം ബ്ലോക്ക് നോഡല്‍ സാരക്ഷരതാ പ്രേരകായിരുന്ന ബിജുമോന് ആറ് മാസമായി ശമ്പളം ലഭിച്ചിരുന്നില്ലെന്നും ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നുമാണ് ബിജുമോന്റെ അമ്മ ആരോപിക്കുന്നത്. ബിജുമോന്റെ സുഹൃത്തുക്കളും സമാനമായ ആരോപണമാണ് ഉയര്‍ത്തുന്നത്.

മികച്ച സാക്ഷരതാ പ്രേരകിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാര ജേതാവായ ബിജുമോന്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി സാക്ഷരതാ പ്രേരക് ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ബിജുമോന്റെ മരണത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് അനുശോചിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News