ബാറ്റിംഗിലും തിളങ്ങി ജഡേജ; ഇന്ത്യ ശക്തമായ നിലയിൽ

ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിയിലെ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ ശക്തമായ നിലയിൽ. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 114 ഓവറിൽ  7 വിക്കറ്റ് നഷ്ടത്തിൽ  321 റൺസ് എന്ന നിലയിലാണ്. ഇതോടെ 144 റൺസിൻ്റെ 144 റൺസിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. ക്യാപ്റ്റൻ രോഹിത് ശർമയുടെ സെഞ്ച്വറിയും (120) രവീന്ദ്ര ജഡേജ (66) അക്സർ പട്ടേൽ (52) എന്നിവർ പുറത്താകാതെ നേടിയ അർധ സെഞ്ച്വറികളുമാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്ത്.എട്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് ഇതുവരെ 81 റൺസ് ചേർത്തിട്ടുണ്ട്.ഓസ്ട്രേലിയക്ക് വേണ്ടി ടോഡ് മർഫി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ പാറ്റ് കമ്മിൻസ്, നതാൻ ലിയോൺ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ഇന്ത്യൻ സ്പിന്നർമാരുടെ മികവിൽ ആദ്യദിനം തന്നെ ഇന്ത്യ ഓസ്ട്രേലിയയെ 177 റൺസിന് ഓൾ ഔട്ട് ആക്കിയിരുന്നു. 5 വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയുടെയും 3 വിക്കറ്റ് നേടിയ രവിചന്ദ്രൻ അശ്വിൻ്റെയും ബൗംളിംഗ് മികവിൽ ഇന്ത്യ ഓസ്ടേലിയയെ ഒന്നാം ദിനം തന്നെ എറിഞ്ഞിടുകയായിരുന്നു. പേസർമാരായ മുഹമ്മദ് സിറാജും  മുഹമ്മദ് ഷമിയും  ഓരോ വിക്കറ്റ് വീതം നേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News