ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് രത്‌നങ്ങളും സ്വര്‍ണ്ണവും മോഷ്ടിച്ചു

ആഭരണ വില്‍പനശാലയുടെ ഷട്ടര്‍ തകര്‍ത്ത് വന്‍ കവര്‍ച്ച. ചെന്നൈയിലെ പെരമ്പൂര്‍ പേപ്പര്‍ മില്‍സ് റോഡില്‍ താമസിക്കുന്ന ശ്രീധറിന്റെ സ്വര്‍ണ വില്‍പനശാലയിലാണ് മോഷണം.20 ലക്ഷം രൂപയുടെ രത്നങ്ങളും ഒമ്പത് കിലോ സ്വര്‍ണവും ഇവിടെ നിന്നും മോഷണം പോയതായാണ് റിപ്പോര്‍ട്ടുകള്‍.

കെട്ടിടത്തിന്റെ താഴത്തെ നിലയിലായി എട്ടുവര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുന്ന ‘ജെഎല്‍ ഗോള്‍ഡ് പാലസ്’ എന്ന പേരിലുള്ള വില്‍പനശാലയിലാണ് മോഷണം നടന്നത്. കവര്‍ച്ച നടന്ന കെട്ടിടത്തിന് മുകളിലായാണ് ശ്രീധറും കുടുംബവും താമസിക്കുന്നത്.

ഇന്നലെ രാത്രിയില്‍ നടന്ന മോഷണം ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഉടമയറിയുന്നത്. വെല്‍ഡിംഗ് മെഷീന്‍ ഉപയോഗിച്ചാണ് ഷട്ടര്‍ തുറന്നിരിക്കുന്നത് ഇവര്‍ക്ക് മനസിലായി. കടയില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക്കും മോഷ്ടാക്കള്‍ എടുത്തു കൊണ്ട് പോയി. പൊലീസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News